Kerala

കോഴിക്കോട് കോടഞ്ചേരിയില്‍ സായുധ മാവോയിസ്റ്റ് സംഘമെത്തി, വന്നത് സ്ത്രീ ഉള്‍പ്പെടെ അഞ്ചു പേര്‍ 

കോടഞ്ചേരി മുത്തപ്പന്‍ പുഴയ്ക്കു സമീപമുള്ള വീട്ടിലാണ് മാവോയിസ്റ്റുകള്‍ എത്തിയത്. ഇവര്‍ രാത്രി പത്തു മണി വരെ ഈ വീട്ടില്‍ ചെലവഴിച്ചതായാണ് റിപ്പോര്‍ട്ടുകള്‍

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കോഴിക്കോട് കോടഞ്ചേരിയില്‍ സായുധ മാവോയിസ്റ്റ് സംഘം എത്തിയതായി റിപ്പോര്‍ട്ടുകള്‍. ഒരു സ്ത്രീയും നാലു പുരുഷന്മാരും അടങ്ങിയ സംഘം ഇവിടെ എത്തിയതായാണ് നാട്ടുകാര്‍ പറയുന്നത്. പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.

കോടഞ്ചേരി മുത്തപ്പന്‍ പുഴയ്ക്കു സമീപമുള്ള വീട്ടിലാണ് മാവോയിസ്റ്റുകള്‍ എത്തിയത്. ഇവര്‍ രാത്രി പത്തു മണി വരെ ഈ വീട്ടില്‍ ചെലവഴിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. അരിയും മറ്റു സാധനങ്ങളും ശേഖരിച്ച സംഘം രാത്രി മടങ്ങിയെന്ന് നാട്ടുകാര്‍ പറയുന്നു.

അതേസമയം മാവോയിസ്റ്റുകള്‍ എത്തിയെന്ന വാര്‍ത്ത പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇക്കാര്യത്തില്‍ അന്വേഷണം നടത്തിവരികയാണെന്ന് പൊലീസ് പറഞ്ഞു. സ്ഥിരീകരണം ലഭിക്കുന്ന മുറയ്ക്ക് പൊലീസും തണ്ടര്‍ബോള്‍ട്ടും മേഖലയില്‍ തെരച്ചില്‍ നടത്തും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT