Kerala

കോഴിക്കോട് നിന്ന് കാസര്‍കോട്ടേക്ക് ട്രിപ് വിളിച്ചു; യാത്ര കഴിഞ്ഞ് ആള്‍ മുങ്ങി; ഭക്ഷണം കഴിക്കാന്‍ പോലും പണമില്ലാതെ ഓട്ടോ ഡ്രൈവര്‍ 

കോഴിക്കോട് നിന്ന് ഓട്ടോറിക്ഷ ട്രിപ്പ് വിളിച്ച് കാസര്‍കോട് ചെറുവത്തൂരില്‍ ഉള്‍പ്പെടെ പോയതിന് പിന്നാലെയാണ് യാത്രക്കാരന്‍ മുങ്ങിയത്.

Author : സമകാലിക മലയാളം ഡെസ്ക്

തളിപ്പറമ്പ്: 200 കിമീ യാത്ര പിന്നിട്ടതിന് ശേഷം പണം കൊടുക്കാതെ യാത്രക്കാരന്‍ ഓട്ടോ ഡ്രൈവറെ കബളിപ്പിച്ചതായി പരാതി. നടക്കാവ് വെച്ചേക്കോട്ട് പറമ്പ് പി ഷാഹിദ് ആണ് ഓട്ടോയുമായി തിരിച്ചു വരാനുള്ള ഫമം പോലുമില്ലാതെ വലഞ്ഞത്. 

കോഴിക്കോട് നിന്ന് ഓട്ടോറിക്ഷ ട്രിപ്പ് വിളിച്ച് കാസര്‍കോട് ചെറുവത്തൂരില്‍ ഉള്‍പ്പെടെ പോയതിന് പിന്നാലെയാണ് യാത്രക്കാരന്‍ മുങ്ങിയത്. 140 കിലോ മീറ്ററിനകത്താണ് ഇവര്‍ സഞ്ചരിച്ചത്. ആഗസ്റ്റ് നാലിനാണ് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡില്‍ നിന്ന് ഒരാള്‍ തളിപ്പറമ്പിലേക്ക് ഓട്ടോറിക്ഷ പിടിച്ചത്. രാത്രി 11 മണിയോടെയായിരുന്നു അത്. 

പുലര്‍ച്ചെ തളിപ്പറമ്പില്‍ എത്തിയതിന് ശേഷം ചെറുവത്തൂരേക്ക് പോയി തിരിച്ച് പരിയാരം തിരുവട്ടൂരില്‍ ചെന്ന് പകല്‍ വീണ്ടും തളിപ്പറമ്പില്‍ എത്തി. പിന്നാലെ ഇപ്പോള്‍ വരാം എന്ന് പറഞ്ഞ് പോയ യാത്രക്കാരനെ പിന്നെ കണ്ടില്ല. അന്വേഷിച്ച് കണ്ടെത്താനാവാതെ വന്നതോടെ ഷാഹീദ് പൊലീസില്‍ പരാതിയുമായി ചെന്നെങ്കിലും ട്രിപ്പ് വിളിച്ചത് കോഴിക്കോട് നിന്നായതിനാല്‍ അവിടെയാണ് പരാതി നല്‍കേണ്ടത് എന്നായിരുന്നു മറുപടി. 

ഭക്ഷണം കഴിക്കാന്‍ പോലും കയ്യില്‍ പണമില്ലാതെ വന്നതോടെ ഹൈവേയിലെ ഓട്ടോ ഡ്രൈവര്‍മാരെ ഷാഹിദ് സമീപിച്ചു. ഇതോടെ സിഐടിയു ജില്ലാ കമ്മിറ്റി അംഗങ്ങളുടേയും ഐഎന്‍ടിയുസി അംഗങ്ങളുടേയും സഹായത്താല്‍ പണം സ്വരൂപിച്ച് നല്‍കി. യാത്രക്കാരന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ഷാഹിത് ഇയാളുടെ ചിത്രം എടുത്തിരുന്നു. നടക്കാവ് പൊലീസ് കേസെടുത്തിട്ടുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

'പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു', ഇറാൻ- യുഎസ് യുദ്ധം വീണ്ടും?... ഇന്നത്തെ 5 പ്രധാന വാർത്തകൾ

പൊലീസ് ട്രെയിനിങ് കോളജിൽ ഇഷ്ടക്കാരെ തിരുകിക്കയറ്റാൻ തിരക്കിട്ട നീക്കം; പരീക്ഷയിൽ വ്യാപക തിരിമറിയെന്ന് പരാതി

ഡൽഹിയിൽ 30കാരനായ ജ‍ഡ്ജിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

SCROLL FOR NEXT