Kerala

കോഴിക്കോട് മോഹന്‍ഭാഗവത്; കൊച്ചിയില്‍ സൗമിനി ജയിന്‍; തിരുവനന്തപുരത്ത് സെന്‍കുമാര്‍; സംസ്ഥാനത്ത് ഇന്ന് 7500 ശോഭായാത്ര

ശ്രീകൃഷ്ണ ജയന്തി ആഘോഷ പരിപാടികളുടെ സമാപനം കുറിച്ച് ബാലഗോകുലം ഇന്ന് സംസ്ഥാനത്ത് 7500 ശോഭായാത്രകള്‍ സംഘടിപ്പിക്കും

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ശ്രീകൃഷ്ണ ജയന്തി ആഘോഷ പരിപാടികളുടെ സമാപനം കുറിച്ച് ബാലഗോകുലം ഇന്ന് സംസ്ഥാനത്ത് 7500 ശോഭായാത്രകള്‍ സംഘടിപ്പിക്കും. കോഴിക്കോട് നടക്കുന്ന മഹാശോഭായാത്ര സംഗമം ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭഗവത് ഉദ്ഘാടനം ചെയ്യും.

തിരുവനന്തപുരത്ത് നടക്കുന്ന സംഗമത്തിന്റെ ഉദ്ഘാടനം മുന്‍ ഡിജിപി ഡോ. ടിപി സെന്‍കുമാര്‍ നിര്‍വഹിക്കും. കോട്ടയത്ത് പന്തളം കൊട്ടാരം പ്രതിനിധി പി രാഘവവര്‍മ്മ, എറണാകുളത്ത് മേയര്‍ സൗമിനി ജയിന്‍, ആലപ്പുഴയില്‍ സി അജിത്ത്, കൊല്ലത്ത് ഡി നാരായണ ശര്‍മ, തൃശൂരില്‍ കെപി ബാബുരാജന്‍, കണ്ണൂര്‍ ടൗണില്‍ സ്മിത വത്സലന്‍, പാലക്കാട് ഡോ. ആശ ഗോപാലകൃഷ്ണന്‍ എന്നിവരും സംഗമങ്ങള്‍ ഉദ്ഘാടനം ചെയ്യും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

ഞാനും ജയനും ഇണ പിരിയാത്ത ഇരട്ടകളെപ്പോലെ, അവസാനം അവന്റെ മഞ്ഞപ്പിത്തവും എനിക്കും കിട്ടി: കുഞ്ചാക്കോ ബോബന്‍

പരിപ്പ് കഴിച്ചാൽ ​ഗ്യാസ് കയറ്റം, ഒഴിവാക്കാൻ ചില ടിപ്സ്

ലക്ഷ്യംതെറ്റിയ സ്പേസ്എക്സിന്റെ റോക്കറ്റ് ചന്ദ്രനില്‍ ഇടിച്ചിറങ്ങും; മുന്നറിയിപ്പുമായി ശാസ്ത്രജ്ഞര്‍

ഈ വര്‍ഷം ഫയല്‍ ചെയ്തത് 5.9 കോടി ആദായനികുതി റിട്ടേണുകള്‍