തൃശൂര്‍: അണ്ണാനെ രക്ഷിക്കാനായി കിണറ്റിലിറങ്ങിയ മൂന്നുപ്പേര്‍ ശ്വാസ തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ദാരുണമായി മരിച്ച സംഭവത്തിന്റെ നടുക്കം വിട്ടുമാറും മുന്‍പ് മറ്റൊരു സമാനമായ അപകടമരണം. തൃശൂര്‍ മാളയിലെ ഗുരുതിപ്പാലയില്‍ ഗുരുതിപ്പാലയില്‍ കിണറ്റില്‍ വീണ കോഴിയെ എടുക്കാന്‍ ഇറങ്ങിയ തൊഴിലാളി മുങ്ങി മരിച്ചു. കണ്ണൂര്‍ സ്വദേശി മാറാഞ്ചേരി വല്ലത്ത് നാണു മകന്‍ സജീവാണ് (50) മരിച്ചത്.
വര്‍ഷങ്ങളായി ഗുരുതിപ്പാലയില്‍ താമസിക്കുന്ന ഇയാളുടെ ഭാര്യ ലത ജോലി ചെയ്യുന്ന വീട്ടിലെ കിണറ്റില്‍ വീണ കോഴിയെ എടുക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചത്. കയറില്‍ പിടിച്ച് കിണറില്‍ ഇറങ്ങിയ ഇയാള്‍ തിരിച്ചു കയറുന്നതിനിടയില്‍ വീഴുകയായിരുന്നുവെന്നാണ് സൂചന. മാളയില്‍ നിന്ന് അഗ്‌നിശമന സേനയെത്തിയാണ് മൃതദേഹം കയറ്റിയത്. സജീവിന്റെ ഭാര്യയുടെ ഗുരുതിപ്പാലയിലെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates