Kerala

കോവിഡ് 19; ദുബായിൽ രണ്ട് മലയാളികൾ കൂടി മരിച്ചു

കോവിഡ്​ 19 ബാധയെത്തുടർന്ന്​ യുഎഇയിൽ തിങ്കളാഴ്​ച രണ്ട്​ മലയാളികൾ മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: കോവിഡ്​ 19 ബാധയെത്തുടർന്ന്​ യുഎഇയിൽ തിങ്കളാഴ്​ച രണ്ട്​ മലയാളികൾ മരിച്ചു. ഒറ്റപ്പാലം  മുളഞ്ഞൂര്‍ നെല്ലിക്കുറുശ്ശി സ്വദേശി അഹമ്മദ് കബീർ (47), പത്തനംതിട്ട തുമ്പമൺ സ്വദേശി കോശി സഖറിയ (51) എന്നിവരാണ്​ മരിച്ചത്​.

അഹമ്മദ് കബീര്‍ ചുമയും ശ്വാസടസ്സവും തൊണ്ടവേദനയും മൂലം ഏപ്രില്‍ ഒന്നു മുതല്‍ ചികില്‍സയിലായിരുന്നു. പിതാവ്: മുളക്കല്‍ കമ്മുകുട്ടി. മാതാവ്: ഖദീജ. ഭാര്യ: സജില. മൂന്നു മക്കളുണ്ട്. സഹോദരങ്ങള്‍: മുഹമ്മദ് അലി (അല്‍ ഐന്‍), നസീമ.  

ദുബൈ അൽജറാൻ പ്രിൻറിങ്​ പ്രസ്​ നടത്തി വന്നിരുന്ന കോശി സഖറിയ ദുബൈ ഇറാനിയൻ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്​ മരണം.
വി.എസ്​. കോശിയുടെയും കുഞ്ഞുമോളുടെയും മകനാണ്​. ഭാര്യ: ദുബൈ വെൽകെയർ ആശുപത്രി നഴ്​സ്​ എലിസബത്ത്​. മകൾ: ഷെറിൻ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്