പ്രതീകാത്മക ചിത്രം 
Kerala

കോവിഡ് ആശുപത്രിയിൽ നിന്ന് 50 ഓളം കിടക്കകൾ കടത്തി ; മുറിയുടെ പൂട്ടുകൾ തകർത്ത് ടിപ്പർ ലോറിയിൽ കൊണ്ടുപോയെന്ന് ഉടമ

കളക്ടറും സബ് കളക്ടറും ആവശ്യപ്പെട്ടതനുസരിച്ചാണ് ഇരവിപേരൂരിലെ ആശുപത്രി ഉടമ ഇവ വിട്ടുനൽകിയത്

സമകാലിക മലയാളം ഡെസ്ക്

കൊല്ലം :  കോവിഡ് ആശുപത്രിക്കായി വിട്ടു നൽകിയ സ്വകാര്യ ആശുപത്രിയിൽ നിന്നും കിടക്കകൾ കടത്തിയതായി ആരോപണം.  ഇരവിപേരൂർ കൊട്ടയ്ക്കാട് ആശുപത്രിയിൽ നിന്ന് അൻപതോളം കിടക്കകൾ അനുവാദം ഇല്ലാതെ കടത്തിയെന്നാണ് പരാതി ഉയർന്നത്. 12 കട്ടിലുകളും കിടക്കകൾക്കായി ഉപയോഗിക്കുന്ന 40 ദിവാൻ കോട്ടുകളും കടത്തിയതായി ആശുപത്രി ഉടമ തോമസ് മാത്യു പറയുന്നു. 

കളക്ടറും സബ് കളക്ടറും ആവശ്യപ്പെട്ടതനുസരിച്ചാണ് ഇരവിപേരൂരിലെ ആശുപത്രി ഉടമ ഇവ വിട്ടുനൽകിയത്. 3 മുറികൾ ഒഴിച്ച് ബാക്കിയെല്ലാം വിട്ടു കൊടുത്തിരുന്നു. ഈ മുറികളിൽ സൂക്ഷിച്ചിരുന്ന കിടക്കകളാണ് 19ന് ഉച്ചയോടെ കടത്തിയത്. മുറിയുടെ പൂട്ടുകൾ തകർത്താണ് ടിപ്പർ ലോറിയിൽ ഇവ കൊണ്ടു പോയതെന്ന് തോമസ് മാത്യു പറഞ്ഞു.  

ഇരവിപേരൂർ‌ പഞ്ചായത്ത് ഭരണ സമിതിയുടെ ഒത്താശയോടെയാണ് ഈ സംഭവമെന്നും ആരോപിച്ചു. ആശുപത്രി അധികാരികളോട് അനുവാദം ചോദിക്കാതെയും, ആശുപത്രിയുടെ മേൽനോട്ടം ഏൽപിച്ചിരുന്ന ജീവനക്കാരനോട് പറയാതെയും അടച്ചിട്ടിരുന്ന മുറികളുടെ പൂട്ട് പൊളിച്ച് അതിൽ സൂക്ഷിച്ചിരുന്ന കിടക്കകളും അനുബന്ധ ഉപകരണങ്ങളും വള്ളംകുളം യാഹിർ കൺവൻഷൻ സെന്ററിലേക്ക് മാറ്റിയതായി പരാതി നൽകിയിരുന്നു.
22ന് കളക്ടറെ നേരിൽ കണ്ട് വിവരം അറിയിച്ചപ്പോൾ നടപടി എടുക്കാമെന്ന് അദ്ദേഹം ഉറപ്പ് നൽകിയെങ്കിലും ഇതുവരെ നടപടി ഒന്നും ഉണ്ടായില്ലെന്ന് തോമസ് മാത്യു പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വി അബ്ദുറഹിമാന്‍ തിരൂരിലേക്ക് മാറും; അബ്ദുറഹിമാന്‍ രണ്ടത്താണി താനൂരില്‍ ഇടതുസ്ഥാനാർത്ഥി

ഒരു കോടിയുടെ ഒന്നാം സമ്മാനം ഈ നമ്പറിന്; ധനലക്ഷ്മി ലോട്ടറി ഫലം പ്രഖ്യാപിച്ചു|Dhanalekshmi DL 44 lottery result

കമലയുടെ ആ നീര്‍മാതളം പൂത്തു, നിറഞ്ഞു പരന്ന് ഓര്‍മയുടെ സുഗന്ധം

ഉപയോക്താക്കള്‍ കാത്തിരുന്ന മാറ്റം, 'വോയ്സ് ക്യാന്‍സലേഷന്‍' ഫീച്ചറുമായി വാട്‌സ്ആപ്പ്

രൂപ റെക്കോര്‍ഡ് താഴ്ചയില്‍, 92.50ലേക്ക് കൂപ്പുകുത്തി, സെന്‍സെക്‌സ് 800 പോയിന്റ് കുതിച്ചു; ഐടി ഓഹരികള്‍ നേട്ടത്തില്‍

SCROLL FOR NEXT