പ്രതീകാത്മക ചിത്രം 
Kerala

കോവിഡ് സ്ഥിരീകരിച്ചത് കോട്ടക്കല്‍, എടപ്പാള്‍ സ്വദേശികള്‍ക്ക്; ഇരുവരും ഏഴാം തിയതി നാട്ടിലെത്തിയവർ 

കോട്ടക്കല്‍ ചാപ്പനങ്ങാടി സ്വദേശിയായ 39 കാരന്‍, എടപ്പാള്‍ നടുവട്ടം സ്വദേശിയായ 24 കാരന്‍ എന്നിവര്‍ക്കാണ് രോഗബാധ

Author : സമകാലിക മലയാളം ഡെസ്ക്

മലപ്പുറം: വിദേശത്ത് നിന്ന് കഴിഞ്ഞ ദിവസം കേരളത്തില്‍ എത്തിയ രണ്ട് പേര്‍ക്കാണ് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത്. മലപ്പുറം സ്വദേശികളായ രണ്ടുപേർക്കാണ് ഇന്ന് രോ​ഗം സ്ഥിരീകരിച്ചത്. കോട്ടക്കല്‍ ചാപ്പനങ്ങാടി സ്വദേശിയായ 39 കാരന്‍, എടപ്പാള്‍ നടുവട്ടം സ്വദേശിയായ 24 കാരന്‍ എന്നിവര്‍ക്കാണ് രോഗബാധയെന്ന് മലപ്പുറം ജില്ലാ കലക്ടര്‍ ജാഫര്‍ മലിക് അറിയിച്ചു. 

ചാപ്പനങ്ങാടി സ്വദേശി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും നടുവട്ടം സ്വദേശി എറണാകുളം കളമശ്ശേരി ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും ചികിത്സയിലാണ്. ഏഴാം തീയതി ദുബൈയില്‍ നിന്ന് കോഴിക്കോട്ടേക്കും അബുദാബിയില്‍ നിന്ന് കൊച്ചിയിലേക്കും പറന്ന വിമാനങ്ങളില്‍ ഉണ്ടായിരുന്നവരാണ് കോവിഡ് സ്ഥിരീകരിച്ച രണ്ടുപേരും.

വൃക്ക രോഗത്തിന് ചികിത്സയിലായിരുന്ന ആളാണ് ചാപ്പനങ്ങാടി സ്വദേശി. ദുബായ് അജ്മാനില്‍ സ്വകാര്യ കമ്പനിയില്‍ പി.ആര്‍.ഒ ആയി ജോലിചെയ്യുകയാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തുടര്‍ ചികിത്സയ്ക്കായാണ് ഇയാള്‍ നാട്ടിലെത്തിയത്. അബുദബി മുസഫയില്‍ സ്വകാര്യ ക്ലിനിക്കില്‍ റിസപ്ഷനിസ്റ്റാണ് നടുവട്ടം സ്വദേശി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബംഗളൂരുവിൽ മലയാളി യുവാക്കളുടെ ₹20 ലക്ഷം കവർന്ന കേസ്: കവർച്ചയ്ക്ക് ചുക്കാൻ പിടിച്ചത് സിഐഡി ഇൻസ്‌പെക്ടർ?

മുട്ടിലിൽ വീണ്ടും മരംമുറി; 70 അടിയോളം നീളമുള്ള ഈട്ടിമരം മുറിച്ചുകടത്താൻ ശ്രമിച്ച നാലംഗ സംഘം പിടിയിൽ

'13 വർഷം മുൻപ് ഉണ്ടായ രോ​ഗാവസ്ഥ; ഇമ്മ്യൂണിറ്റി പ്രസ്ശനങ്ങളും പിസിഒഎസും മാറിയത് യോ​ഗ പരിശീലനത്തിലൂടെ'

മർദ്ദനമേറ്റ മനോവിഷമത്തിൽ ആത്മഹത്യ: കോളജ് അധ്യാപികയുടെ മരണത്തിൽ കാമുകൻ അറസ്റ്റിൽ

പത്ത് ദിവസം ഉറക്കമില്ലാതെ ഷൂട്ട് ചെയ്തു; ഛര്‍ദ്ദിച്ചു, ഉറങ്ങാന്‍ ഇഞ്ചക്ഷന്‍ വേണ്ടി വന്നു, ഒടുവില്‍ മടുത്തു: സംയുക്ത വര്‍മ