Kerala

കോൺ​ഗ്രസിനെ നയിക്കാൻ ഇനി പുതുനേതൃത്വം, കെപിസിസി അധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന് സ്ഥാനമേൽക്കും

യുഡിഎഫ് കൺവിനറായി ബെന്നി ബഹനാനും ഇന്ന് ചുമതലയേൽക്കും

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെപിസിസിയുടെ പുതിയ അധ്യക്ഷനായി മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ന്  സ്ഥാനമേല്‍ക്കും. വർക്കിം​ഗ് പ്രസിഡന്റുമാരായി കെ സുധാകരൻ, എംഐ ഷാനവാസ്, കൊടിക്കുന്നിൽ സുരേഷ് എന്നിവരും ഇന്ന് ചുമതലയേൽക്കും. ഉച്ചയ്ക്ക് 12 ന് ഇന്ദിരാ ഭവനിൽ എംഎം ഹസ്സനിൽ നിന്നാണ് മുല്ലപ്പള്ളി രാമചന്ദ്രൻ ചുമതലയേറ്റെടുക്കുന്നത്. മുതിർന്ന കോൺ​ഗ്രസ് നേതാക്കളായ എ.കെ.ആന്‍റണി, ഉമ്മൻചാണ്ടി, രമേശ് ചെന്നിത്തല തുടങ്ങിയവർ ചടങ്ങില്‍ പങ്കെടുക്കും.

യുഡിഎഫ് കൺവിനറായി ബെന്നി ബഹനാനും ഇന്ന് ചുമതലയേൽക്കും. വൈകീട്ട് മൂന്നു മണിയ്ക്ക് കന്റോൺമെന്റ് ഹൗസിൽ ചേരുന്ന യുഡിഎഫ് നേതൃയോ​ഗത്തിലാണ് ബെന്നി ബഹനാൻ ഔദ്യോ​ഗികമായി ചുമതലയേൽക്കുക. ഇന്ന് കെപിസിസി രാഷ്ട്രീയകാര്യ സമിതിയും ചേരുന്നുണ്ട്. മുല്ലപ്പള്ളി കെപിസിസി പ്രസിഡന്റായശേഷം ചേരുന്ന ആദ്യ രാഷ്ട്രീയകാരിയ സമിതി യോ​ഗമാണിത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ആഭ്യന്തരവകുപ്പിനും കാന്തപുരത്തിനും ഒരേ നയം; വനിതാ മാധ്യമപ്രവര്‍ത്തകയെ പ്രതിയാക്കിയത് മതമൗലികവാദികള്‍ക്ക് മുന്നിലെ മുട്ടുകുത്തല്‍'

'വിദ്വേഷത്തിന്റെ ചെന്നായകള്‍ക്ക് മുന്നില്‍ ചേരിതിരിഞ്ഞു പോരടിക്കരുത്; കേരളത്തിന്റെ സാംസ്‌കാരിക പൈതൃകം കാക്കണം'

സൈബർ തട്ടിപ്പുകാരെ കുടുക്കാൻ സൈബർ ഹണ്ട് 4.0യുമായി പൊലീസ്; പാലക്കാട് 26 പേർ അറസ്റ്റിൽ

അവിഹിതബന്ധം ഭാര്യയെ അറിയിച്ചതിന്റെ വൈരാഗ്യം; സുഹൃത്തിനെ കെട്ടിടത്തില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തി, അറസ്റ്റ്

'മുഹമ്മദ് റിയാസും വീണയും ഹാജരാകണം'; നാമനിര്‍ദേശ പത്രികയില്‍ വിവരങ്ങള്‍ മറച്ചുവെച്ചെന്ന പരാതിയില്‍ കോടതി ഉത്തരവ്