Kerala

ക്വട്ടേഷന്‍ നല്‍കിയത് ദിലീപ് നേരിട്ട്; ഗൂഢാലോചനയില്‍ അപ്പുണ്ണിക്കും പങ്കെന്ന് പൊലീസ് 

അതേസമയം അപ്പുണ്ണിയ്ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയെ ആക്രമിച്ച് ദൃശ്യങ്ങള്‍ പകര്‍ത്തിയ കേസില്‍ ഗൂഢാലോചന നടത്തിയത് ദിലീപ് നേരിട്ടെന്ന് പൊലീസ്. ക്വട്ടേഷനെക്കുറിച്ച് ദിലീപിനും ഒന്നാംപ്രതി സുനില്‍കുമാറിനും മാത്രമാണ് അറിയാമായിരുന്നത് എന്നും പൊലീസ് വ്യക്തമാക്കി. എന്നാല്‍ ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയ്ക്ക് സംഭവവുമായി ബന്ധമുണ്ട് എന്ന നിഗമനം പൊലീസ് തള്ളിക്കളഞ്ഞിട്ടില്ല. സുനില്‍കുമാറിന് പണം നല്‍കി കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമിച്ചത് അപ്പുണ്ണിയാണ്. അഡ്വാന്‍സ് കൈമാറിയ ദിവസം സുനില്‍കുമാറും അപ്പുണ്ണിയും നാല് തവണ ഫോണില്‍ സംസാരിച്ചിരുന്നു. ഈ സംഭാഷണത്തിന് ശേഷമാണ് ദിലീപ് തൃശൂരിലെ ഹോട്ടലിലെത്തിയതെന്നും പൊലീസ് പറയുന്നു. 

അതേസമയം അപ്പുണ്ണിയ്ക്കായുള്ള അന്വേഷണം പൊലീസ് ഊര്‍ജിതമാക്കി.അറസ്റ്റ് ചെയ്‌തേക്കും എന്ന വാര്‍ത്തകള്‍ വന്നതിന് പിന്നാലെ അപ്പുണ്ണി ഒളിവില്‍ പേയിരുന്നു. അപ്പുണ്ണിയുടെ അഞ്ച് ഫോണുകളും ഓഫാണ്. ഏലൂരിലെ അപ്പുണ്ണിയുടെ വീട്ടിലും പൊലീസ് എത്തിയെങ്കിലും ഇയാളെ കണ്ടെത്താനായില്ല. ഗൂഢാലോചനയില്‍ അപ്പുണ്ണിയുടെ പങ്കിനെപ്പറ്റി റിമാന്റ് റിപ്പോര്‍ട്ടില്‍ വിശദമായ പരാമര്‍ശം ഉണ്ടായിരുന്നു. കേസില്‍ നാദിര്‍ഷയെ നാളെ വീണ്ടും ചോദ്യം ചെയ്‌തേക്കും. നേരത്തെ ദിലീപിനൊപ്പം നാദിര്‍ഷയേയും പതിമൂന്നു മണിക്കൂര്‍ ചോദ്യം ചെയ്തിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

മാമ്പറയ്ക്കൽ ആമിർ അലി ഓണത്തിനെത്തും; പൃഥ്വിരാജ്- വൈശാഖ് ചിത്രം 'ഖലീഫ' റിലീസ് തീയതി പുറത്ത്

SCROLL FOR NEXT