പ്രതീകാത്മക ചിത്രം 
Kerala

ക്വാറന്റീന്‍ സെന്ററില്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമം ; ആരോഗ്യപ്രവര്‍ത്തകന്‍ ചമഞ്ഞെത്തിയ 19 കാരന്‍ പിടിയില്‍

നഗരത്തിലെ അബാന്‍ ആര്‍ക്കേഡിലുള്ള സെന്ററില്‍ രാത്രി ഏഴോടെയായിരുന്നു സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ക്വാറന്റീന്‍ സെന്ററില്‍ നിരീക്ഷണത്തില്‍ കഴിഞ്ഞ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് പിടിയില്‍. ആരോഗ്യപ്രവര്‍ത്തകന്‍ ചമഞ്ഞെത്തി 19 കാരനാണ് പിടിയിലായത്. പത്തനംതിട്ട ചുട്ടിപ്പാറ വടക്കേല്‍ചരുവില്‍ ആദില്‍(19)ആണ് ആരോഗ്യപ്രവര്‍ത്തകന്‍ ചമഞ്ഞ് പീഡനത്തിന് ശ്രമിച്ചത്.

നഗരത്തിലെ അബാന്‍ ആര്‍ക്കേഡിലുള്ള സെന്ററില്‍ തിങ്കളാഴ്ച രാത്രി ഏഴോടെയായിരുന്നു സംഭവം. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ യുവതിയുടെ മുറിയില്‍ ആരോഗ്യപ്രവര്‍ത്തകനെന്ന് പരിചയപ്പെടുത്തിയാണ് ഇയാള്‍ കയറിച്ചെല്ലുന്നത്.

പരിശോധനകളുണ്ടെന്ന് പറഞ്ഞ് ഇയാള്‍ യുവതിയെ കയറിപ്പിടിച്ചു. ഇവര്‍ ബഹളം വെച്ചതോടെ യുവാവ് ഇറങ്ങിയോടി. എന്നാല്‍, വൊളന്റിയേഴ്‌സ് ഗേറ്റുപൂട്ടിയതിനാല്‍ പുറത്തുചാടാനായില്ല. ഇവര്‍ പിടികൂടി പൊലീസിനെ ഏല്‍പ്പിക്കുകയായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍ അഴിമതി: വിജിലന്‍സ് കേസെടുത്തു, രണ്ട് എഫ്ഐആര്‍, പിണറായി വിജയന്‍ ഒന്നാംപ്രതി

ബജറ്റ് വിഹിതം വെട്ടിക്കുറച്ചു; കോഴിക്കോട് പെരുവണ്ണാമൂഴി ബയോളജിക്കൽ പാർക്ക് പദ്ധതി പ്രതിസന്ധിയിൽ

ശ്രീശാന്ത്, അശ്വിൻ... റെക്കോർഡിൽ ഇനി 'പ്രിൻസ് യാ​ദവും'; നിർണായകം '13 റൺസ്'!

മൂന്നാറിലെ ഗതാഗതക്കുരുക്കിന് പരിഹാരം അകലെ; പാർക്കിങ് സൗകര്യത്തിന് റവന്യൂ ഭൂമിയില്ലെന്ന് റിപ്പോർട്ട്

പ്രതിഷ്ഠയേത് കൊലുവേത് എന്ന സംശയം; മേലാമുറി പെരിയ മാരിയമ്മൻ ക്ഷേത്രത്തിൽ വിസ്മയമൊരുക്കി പടുകൂറ്റൻ ബൊമ്മക്കൊലു