Kerala

ക്വാറന്റൈൻ സൗകര്യം ലഭിച്ചില്ല, ബന്ധുവീടുകൾ കൈവിട്ടു; കർണാടകയിൽ നിന്നെത്തിയയാൾ രാത്രി കഴിഞ്ഞത് ചന്തയിൽ

ക്വാ​റ​ന്‍റൈ​ന്‍ സൗ​ക​ര്യം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് കർണാടകയിൽ നിന്ന് സംസ്ഥാനത്ത് എത്തിയയാൾ നേരിട്ടത് മണിക്കൂറുകൾ നീണ്ട ദുരിതം.

Author : സമകാലിക മലയാളം ഡെസ്ക്

കൊ​ല്ലം:  ക്വാ​റ​ന്‍റൈ​ന്‍ സൗ​ക​ര്യം ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ര്‍​ന്ന് കർണാടകയിൽ നിന്ന് സംസ്ഥാനത്ത് എത്തിയയാൾ നേരിട്ടത് മണിക്കൂറുകൾ നീണ്ട ദുരിതം. ഒരു രാത്രി മുഴുവൻ ചന്തയിലാണ് ഇദ്ദേഹം കഴിച്ചുകൂട്ടിയത്. തുടർന്ന് നാട്ടുകാർ വിവരം അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി​യാ​ണ് ഇ​യാ​ളെ സ​ര്‍​ക്കാ​ര്‍ ക്വാ​റ​ന്‍റൈ​ന്‍ കേ​ന്ദ്ര​ത്തി​ലേ​ക്കു മാ​റ്റിയത്.

ക​ര്‍​ണാ​ട​ക​യി​ല്‍ നി​ന്നെ​ത്തി​യ കൊ​ല്ലം ച​വ​റ സ്വ​ദേ​ശി​ക്കാ​ണ് ഈ ​ദു​ര​നു​ഭ​വ​മു​ണ്ടാ​യ​ത്. ബ​ന്ധു​വീ​ടു​ക​ളി​ല്‍ പോ​യെ​ങ്കി​ലും ഇ​യാ​ളെ സ്വീ​ക​രി​ക്കാ​ന്‍ ആ​രും ത​യാ​റാ​യി​ല്ല. തു​ടർ​ന്ന് ഇ​യാ​ള്‍ ക​ട​പ്പാ​ക്ക​ട ച​ന്ത​യി​ല്‍ എ​ത്തു​ക​യാ​യി​രു​ന്നു. ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ ഇടപെടുകയായിരുന്നു. വിവരം അറിഞ്ഞ് എത്തിയ ആരോ​ഗ്യവകുപ്പ് ഉദ്യോ​ഗസ്ഥർ ഇയാളെ സർക്കാർ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് കൊണ്ടുപോയി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT