Kerala

ക്ഷേത്രങ്ങളിൽ ഭക്തർക്ക് നാളെ മുതൽ പ്രവേശനം, വഴിപാടും നടത്താം ; ആറന്മുള വള്ളസദ്യ ഇല്ല

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം  :  ക്ഷേത്രങ്ങളിൽ നാളെ മുതൽ ഭക്തരെ പ്രവേശിപ്പിക്കാൻ തീരുമാനം. കർശന നിയന്ത്രണങ്ങളോടെ ഭക്തരെ ക്ഷേത്രങ്ങളിൽ പ്രവേശിപ്പിക്കാനാണ് തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചത്. 

ക്ഷേത്രത്തിന്റെ നാലമ്പലത്തിൽനിന്ന് ഭക്തർക്ക് തൊഴാൻ അവസരമൊരുക്കും. വഴിപാട് നടത്താം. ശ്രീകോവിലിന് സമീപം ഭക്തർക്ക് പ്രവേശനമില്ല. വഴിപാട് പ്രസാദം ശ്രീകോവിലിന് പുറത്ത് പ്രത്യേക സ്ഥലത്ത് നൽകാൻ സൗകര്യം ഒരുക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു അറിയിച്ചു. നേരത്തെ ക്ഷേത്രങ്ങൾ തുറക്കാൻ തീരുമാനിച്ചെങ്കിലും കോവിഡ് വ്യാപനം കണക്കിലെടുത്ത് തീരുമാനം മാറ്റുകയായിരുന്നു. 

ഇത്തവണ ആറന്മുള വള്ളസദ്യ നടത്തില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് എൻ വാസു അറിയിച്ചു. ഇക്കാര്യം ആറന്മുള പള്ളിയോട സംഘത്തെ അറിയിക്കും. കോവിഡിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം. ഈ വർഷത്തെ ആറന്മുള വള്ളസദ്യ ഓഗസ്റ്റ് നാലിനാണ് നടക്കേണ്ടിയിരുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി