Kerala

ക്ഷേത്രത്തില്‍ ഉച്ചത്തില്‍ പാട്ടു വയ്ക്കുന്നത് പരാതിപ്പെട്ടു; നാട്ടുകാർ ഭീഷണിപ്പെടുത്തുന്നതായി യുവാവ്

ക്ഷേത്രത്തില്‍ ഉച്ചത്തില്‍ പാട്ടു വെയ്ക്കുന്നതിനെതിരെ പരാതിപ്പെട്ട യുവാവിനെ നാട്ടുകാർ ഭീഷണിപ്പെടുത്തുന്നതായി പരാതി

സമകാലിക മലയാളം ഡെസ്ക്

തൃശ്ശൂര്‍: ക്ഷേത്രത്തില്‍ ഉച്ചത്തില്‍ പാട്ടു വയ്ക്കുന്നതിനെതിരെ പരാതിപ്പെട്ട യുവാവിനെ നാട്ടുകാർ ഭീഷണിപ്പെടുത്തുന്നതായി പരാതി. തൃശൂർ കോരച്ചാൽ സ്വദേശി വിനോദാണ് സമീപവാസികൾക്കെതിരെ പൊലീസില്‍ പരാതി നൽകിയത്. ഉച്ചത്തിൽ പാട്ട് വയ്ക്കുന്നത് വൃദ്ധരായ അച്ഛനും അമ്മയ്ക്കും വലിയ ബുദ്ധമുട്ടുണ്ടാക്കുന്നുവെന്നാണ് പരാതി.

വീടിന് സമീപത്തെ കിരാത പാർവതി ക്ഷേത്രത്തിൽ പുലർച്ചെയും വൈകീട്ടും ഉച്ചത്തില്‍ പാട്ട് വയ്ക്കുന്നതിനെതിരെ പ്രവാസിയായ വിനോദ് പൊലീസിൽ പരാതി നൽകിയിരുന്നു. ഇതേ തുടര്‍ന്ന് ക്ഷേത്ര കമ്മിറ്റി ഒന്നാകെ തനിക്കെതിരെ തിരിഞ്ഞെന്നാണ് വിനോദ് പറയുന്നത്.

തുടക്കത്തില്‍ അസഭ്യം പറഞ്ഞു. പിന്നീട് വധഭീഷണി വരെയുണ്ടായെന്നും വിനോദിന്‍റെ പരാതിയിൽ പറയുന്നു. പ്രദേശത്തെ യുവാക്കൾ സമൂഹ മാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തുന്നതായും വിനോദ് പറയുന്നു.

എന്നാല്‍ അനുവദനീയമായ ശബ്ദത്തില്‍ മാത്രമാണ് ഉച്ചഭാഷിണി പ്രവര്‍ത്തിപ്പിക്കുന്നത് എന്നാണ് ക്ഷേത്രം അധികൃതരുടെ വിശദീകരണം. പ്രദേശവാസികളെ ബുദ്ധിമുട്ടിക്കുന്ന തരത്തിൽ ഉച്ചഭാഷിണി ഉപയോഗിക്കരുതെന്ന് നി‍ർദേശിച്ചിട്ടുള്ളതായി പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ വെള്ളിക്കുളങ്ങര പൊലീസ് അന്വേഷണം തുടങ്ങി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അബ്ദുറഹിമാൻ രണ്ടത്താണി ലീഗ് വിടുന്നു?; എൽഡിഎഫ് സ്ഥാനാർഥി ആയേക്കും

സീറ്റിനായി സണ്ണി എം കപിക്കാട് വന്നു കണ്ടു, വാക്കു കൊടുത്തിട്ടില്ല: വിഡി സതീശന്‍

ഇറാന്‍ ആക്രമണം: കൊല്ലപ്പെട്ടവരുടെ പേരുകള്‍ പുറത്തുവിട്ട് യുഎഇ; രാജ്യം നേരിട്ടത് 2000ത്തോളം ആക്രമണങ്ങള്‍

​ഗ്യാസ് തീരുമെന്ന ഭയം വേണ്ട.., 10 മിനിറ്റിൽ നല്ല മൊരിഞ്ഞ ചിക്കൻ ഫ്രൈ എയർഫ്രയറിൽ ഉണ്ടാക്കാം

'ഇത് ചെറിയ വേദന ആയിരുന്നില്ല, ഓരോ ദിവസവും വെല്ലുവിളി നിറഞ്ഞത്'; ആശുപത്രിവാസത്തെക്കുറിച്ച് നടി റോഷ്ന

SCROLL FOR NEXT