Kerala

ഗള്‍ഫില്‍ കോവിഡ് ബാധിച്ച് ഒരു മലയാളി കൂടി മരിച്ചു; മരണം  198 ആയി

ജിദ്ദയില്‍ കോവിഡ് ബാധിച്ച് പത്തനംതിട്ട സ്വദേശി മരിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

തിരുവല്ല: ജിദ്ദയില്‍ കോവിഡ് ബാധിച്ച് പത്തനംതിട്ട സ്വദേശി മരിച്ചു. മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് കെഇ അബ്ദുള്‍ റഹ്മാന്റെ സഹോദര പുത്രന്‍ താജുദ്ദീനാണ് മരിച്ചത്. 52 വയസായിരുന്നു. അമീര്‍ സുല്‍ത്താനിലെ സ്റ്റാര്‍ സൂപ്പര്‍ മാര്‍ക്കറ്റില്‍ ജീവനക്കാരനായിരുന്നു.

കഴിഞ്ഞ 25 വര്‍ഷക്കാലമായി സൗദിയിലായിരുന്നു. കോവിസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കഴിഞ്ഞ ഒന്നരയാഴ്ചയായി ജിദ്ദയിലെ ജര്‍മ്മന്‍ ആശുപത്രിയില്‍ ചികില്‍സയിലിരിക്കെ ഞായറാഴ്ച വൈകിട്ട് ആറു മണിയോടെ അന്ത്യം സംഭവിക്കുകയായിരുന്നു. ഫാത്തിമയാണ് മാതാവ്. ഭാര്യ: ജാസ്മിന്‍. മകന്‍ : തൗഫീഖ്. കെ എം സി സി പത്തനംതിട്ട ജില്ലാ മുന്‍ ഭാരവാഹി കൂടിയായിരുന്നു താജുദ്ദീന്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: നേതാക്കള്‍ മടങ്ങി, ഇന്നത്തെ സമരം അവസാനിപ്പിച്ചു

'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

ഗുരുവായൂർ ദേവസ്വത്തിൽ അവസരം; സോപാനം വാച്ച്മാൻ, ലേഡി സെക്യൂരിറ്റി തസ്തികയിൽ 30 ഒഴിവുകൾ