പ്രതീകാത്മക ചിത്രം 
Kerala

ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു

കോഴിക്കോട് കടലുണ്ടി സ്വദേശി അബ്ദുള്‍ ഹമീദ് കോവിഡ് ബാധിച്ച് മരിച്ചു. റിയാദില്‍ വെച്ചായിരുന്നു അന്ത്യം

Author : സമകാലിക മലയാളം ഡെസ്ക്

ദമാം : ഗള്‍ഫില്‍ രണ്ട് മലയാളികള്‍ കൂടി കോവിഡ് ബാധിച്ച് മരിച്ചു. കോഴിക്കോട് കടലുണ്ടി സ്വദേശി അബ്ദുള്‍ ഹമീദ് കോവിഡ് ബാധിച്ച് മരിച്ചു. റിയാദില്‍ വെച്ചായിരുന്നു അന്ത്യം.

മലപ്പുറം തൃക്കലങ്ങോട്ട് സ്വദേശി അബ്ദുള്‍ ലത്തീഫ് ദമാമില്‍ വെച്ചും കോവിഡ് ബാധിതനായി മരിച്ചു. ഇതോടെ ഗള്‍ഫില്‍ മരിച്ച മലയാളികളുടെ എണ്ണം 206 ആയി.

ഇന്നലെ  ഗൾഫിൽ കോവിഡ് ബാധിച്ചു മൂന്ന് മലയാളികളാണ് മരിച്ചത്. തൃശൂർ  ഒരുമനയൂർ സ്വദേശി അബ്ദുൽ ജബ്ബാർ, തിരുവനന്തപുരം മിതിര്‍മല സ്വദേശി വേണുഗോപാല്‍ നായർ എന്നിവർ ഒമാനിലാണ് മരിച്ചത്. കോഴിക്കോട് പന്നിയങ്കര സ്വദേശി മൊയ്തീൻ കോയയാണ് ദുബായിൽ കോവിഡ് ബാധിച്ചു മരിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാജിക്കത്ത് നല്‍കേണ്ടത് കോര്‍പറേഷന്‍ സെക്രട്ടറിക്കെന്ന് മേയര്‍, കത്ത് കിട്ടിയിട്ടില്ലെന്ന് സെക്രട്ടറി; ഉയര്‍ന്ന പദവി നല്‍കി അനുനയിപ്പിക്കാന്‍ നീക്കം

യുവതിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു, സ്വര്‍ണവും പണവും കവര്‍ന്നു; യുവാവ് പിടിയില്‍

'വെള്ളം കുടിക്കുന്നത് നിര്‍ത്തി, ദാഹിക്കുമ്പോള്‍ ഐസ് ക്യൂബ് നക്കും'; ആ സിനിമയ്ക്ക് വിജയ് ദേവരക്കൊണ്ട എല്ലാം നല്‍കി, പക്ഷെ...!

ചന്ദനത്തിരി കത്തിച്ചുവെച്ച് ഉറങ്ങി; തീപിടിത്തത്തില്‍ പുക ശ്വസിച്ച് അമ്മയും കുഞ്ഞും മരിച്ചു, മൃതദേഹങ്ങള്‍ നാട്ടിലെത്തിച്ചു

'10 ലക്ഷം കൈക്കൂലി' ; തൃക്കണ്ണാപുരം കൗണ്‍സിലര്‍ക്കെതിരെ അന്വേഷണത്തിന് സിപിഎം