Kerala

ഗവര്‍ണറുമായി കൂടിക്കാഴ്ച നടത്തി; വി മുരളീധരന്‍ ക്വാറന്റൈനില്‍

ഗവര്‍ണര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരമറിഞ്ഞത് ഇന്നലെ എറണാകുളത്ത് നിന്ന് തൃശ്ശൂരിലേക്ക് പാര്‍ട്ടി പരിപാടിക്കായി പോകാന്‍ തയ്യാറെടുക്കുമ്പോഴാണ്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാനുമായി സമ്പര്‍ക്കം ഉണ്ടായതിനാല്‍ താന്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിക്കുകയാണെന്നു കേന്ദ്രമന്ത്രി വി മുരളീധരന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹത്തിന്റെ വിശദീകരണം.

വി മുരളീധരന്റെ കുറിപ്പ്

ബഹുമാനപ്പെട്ട ഗവര്‍ണര്‍ ശ്രീ. ആരിഫ് മുഹമ്മദ് ഖാനുമായി കഴിഞ്ഞ വെള്ളിയാഴ്ച സമ്പര്‍ക്കത്തില്‍ വന്നതിനെ തുടര്‍ന്ന് ഞാന്‍ ഇപ്പോള്‍ തിരുവനന്തപുരത്തെ വീട്ടില്‍ സ്വയം നിരീക്ഷണത്തിലാണ്. ഗവര്‍ണര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച വിവരമറിഞ്ഞത് ഇന്നലെ എറണാകുളത്ത് നിന്ന് തൃശ്ശൂരിലേക്ക് പാര്‍ട്ടി പരിപാടിക്കായി പോകാന്‍ തയ്യാറെടുക്കുമ്പോഴാണ്.  ഉടന്‍ തന്നെ ആ യാത്രയും, അടുത്ത ഒരാഴ്ചത്തെ പൊതുപരിപാടികളും റദ്ദാക്കി തിരുവനന്തപുരത്തേക്ക് മടങ്ങിയെത്തി. ഇവിടെ സ്വയം നിരീക്ഷണത്തില്‍ ആയതിനാല്‍ മുന്‍ നിശ്ചയിച്ച കൂടിക്കാഴ്ചകളിലും പരിപാടികളിലും  പങ്കെടുക്കാന്‍ കഴിയാത്തതില്‍ ഖേദമറിയിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT