Kerala

ഗോമാംസം കൈയില്‍ സൂക്ഷിക്കുന്നവരുടെയും ഹിന്ദുക്കളെ തെറി പറയുന്നവരുടെ മരണം ആഘോഷിക്കണമെന്ന് കെപി ശശികല

ഗോമാംസം കൈയില്‍  സൂക്ഷിക്കുന്നവരുടെയും ഹിന്ദുക്കളെ തെറി പറയുന്നവരുടേയും മരണം ആഘോഷിക്കപ്പെടുമെന്ന് ശശികല - സമീപകാല ചരിത്രം ഇതാണ് തെളിയിക്കുന്നത്‌ 

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: വര്‍ഗ്ഗീയത പടര്‍ത്തുന്ന പ്രസംഗവുമായി വീണ്ടും ഹിന്ദു ഐക്യവേദി അദ്ധ്യക്ഷ കെ പി ശശികല.  ഗോമാംസം കൈയില്‍  സൂക്ഷിക്കുന്നവരുടെയും ഹിന്ദുക്കളെ തെറി പറയുന്നവരുടേയും മരണം ആഘോഷിക്കപ്പെടുമെന്ന് ശശികല പറഞ്ഞു. സമീപകാല ചരിത്രം ഇതാണ് തെളിയിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

മാധ്യമ പ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ചവര്‍ ത്രിപുരയില്‍ ശന്തനു ഭൗമിക് കൊല്ലപ്പെട്ടപ്പോള്‍ കറുത്ത ബാഡ്ജ് ധരിക്കാന്‍ പോലും തയ്യാറായില്ല. 

ഹാദിയ കേസില്‍ ഇരുവരും വ്യത്യസ്ത മതാചാരങ്ങള്‍ പിന്തുടരട്ടെയെന്നുതാണ് ഞങ്ങളുടെ നിലപാട്. ഹാദിയ കേസുമായി ബന്ധപ്പെട്ട് സിപിഎം പിബി അംഗം വൃന്ദ കാരാട്ട് കോടതിക്കെതിരെ വിമര്‍ശനം ഉന്നയിച്ചത് വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ പത്തുവോട്ട് അധികം കിട്ടാന്‍ വേണ്ടിയാണെന്നും വ്യത്യസ്ത മതാചാരങ്ങള്‍ ഇരുവരും പിന്തുടരട്ടെയെന്നും ശശികല പറഞ്ഞു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'