Kerala

ഗ്യാസ് സിലിണ്ടറും കട്ടിലും കിടക്കയുമായി ഒളിച്ചോടി; വീട്ടമ്മയും കാമുകനും അറസ്റ്റില്‍

രണ്ടു കുട്ടികളെ തനിച്ചാക്കിയാണ് ഷീബ വീട്ടിലെ ഗ്യാസ് സിലിണ്ടര്‍, കട്ടില്‍, കിടക്ക  ഉള്‍പ്പെടെയുള്ള സാധനങ്ങളുമായി കാമുകനൊപ്പം ഒളിച്ചോടിയത്

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ഭര്‍തൃവീട്ടിലെ വീട്ടുസാധനങ്ങളുമായി ഒളിച്ചോടിയ വീട്ടമ്മയും വിവാഹിതനായ കാമുകനും റിമാന്‍ഡില്‍.  കണ്ണൂക്കരയിലെ പിലാക്കണ്ടി ഷീബ (40), കാമുകന്‍ കോടിയേരി മാങ്ങോട്ട് താഴക്കുനി സുജിത്ത്(40) എന്നിവരെയാണ് ചോമ്പാല പൊലീസ് അറസ്റ്റ് ചെയ്തത്.
 
പിലാക്കണ്ടി പ്രകാശന്റെ ഭാര്യയാണ് ഷീബ. പതിനേഴ്, പതിമൂന്ന് വയസ്സുപ്രായമുള്ള രണ്ടു കുട്ടികളെ തനിച്ചാക്കിയാണ് ഷീബ വീട്ടിലെ ഗ്യാസ് സിലിണ്ടര്‍, കട്ടില്‍, കിടക്ക  ഉള്‍പ്പെടെയുള്ള സാധനങ്ങളുമായി കാമുകനൊപ്പം ഒളിച്ചോടിയത്. സുജിത്തിന് രണ്ടു മക്കളുണ്ട്. സുജിത്ത് ആംബുലന്‍സ് ഡ്രൈവറാണ്. ഇന്‍ഷുറന്‍സ് കമ്പനി ഏജന്റായ ഷീബ രണ്ടുവര്‍ഷമായി സുജിത്തുമായി പ്രണയത്തിലാണെന്ന് പൊലീസ് പറഞ്ഞു. 

കുട്ടികളെ മാനസികമായി പീഡിപ്പിച്ചതിന് ജുവനൈല്‍ ആക്ട് പ്രകാരമാണ് ഷീബക്കെതിരെ പൊലീസ് കേസെടുത്തത്.  വടകര ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കിയ ഷീബയെയും സുജിത്തിനെയും റിമാന്‍ഡ് ചെയ്തു. ഷീബയെ കോഴിക്കോട് ജില്ലാ ജയിലിലേക്കും  സുജിത്തിനെ വടകര സബ്  ജയിലിലേക്കുമാണ് അയച്ചത്. ചോമ്പാല പൊലീസ് സ്‌റ്റേഷന്‍ പരിസരത്തുവച്ച് സുജിത്തിനെ തിങ്കളാഴ്ച മര്‍ദിച്ച സംഭവത്തില്‍ രണ്ടുപേരെ അറസ്റ്റ് ചെയ്തു. ചോമ്പാല പുതിയപറമ്പത്ത് അനില്‍ ബാബു, വില്യാപ്പള്ളി ചങ്ങരോത്ത് താഴ കുനി രമേശന്‍ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാന സെക്രട്ടറിയെ ശാസിച്ചോ? പറയേണ്ടതേ പറയൂ എന്ന് എംവി ഗോവിന്ദന്‍

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

കണ്ണൂർ വിമാനത്താവളത്തിൽ അബൂദാബി യാത്രയ്ക്കെത്തിയ മലയാളി കുഴഞ്ഞുവീണ് മരിച്ചു

'കഥ കേട്ട് നമ്മൾ ചിരിച്ച് തീർന്നാലും സലിമിന്റെ ചിരി തീരില്ല; അദ്ദേഹത്തിന് ഇനിയും സിനിമകൾ ചെയ്യാമായിരുന്നു'

ചർമസംരക്ഷണം ഒരു തെറാപ്പിയാക്കാം, സന്തോഷം ഇരട്ടിയാക്കുമെന്ന് പഠനം