പ്രതീകാത്മക ചിത്രം 
Kerala

ചട്ടിയിലിരുന്ന് ഉണക്കമീന്‍ പ്രകാശം ചൊരിഞ്ഞു, അമ്പരപ്പു മാറാതെ വീട്ടുകാര്‍

ചട്ടിയിലിരുന്ന് ഉണക്കമീന്‍ പ്രകാശം ചൊരിഞ്ഞു, അമ്പരപ്പു മാറാതെ വീട്ടുകാര്‍

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ഉണക്കമീന്‍ കറിച്ചട്ടിയിലിരുന്നു വൈദ്യുതി ബള്‍ബ് പോലെ തെളിഞ്ഞുകത്തിയതിന്റെ അമ്പരപ്പില്‍ വീട്ടുകാര്‍. പത്തനംതിട്ട വല്യയന്തിയിലാണ് അമ്പരപ്പിക്കുന്ന സംഭവമുണ്ടായത്. 

മീന്‍ വെട്ടിക്കൊണ്ടിരുന്നപ്പോള്‍ കറന്റ്‌പോയെങ്കിലും ചട്ടിയില്‍ ഇരുന്ന മീനില്‍നിന്ന് പ്രകാശം പരക്കുകയായിരുന്നു. കറന്റ് പോവുംമുമ്പ് ഇതില്‍നിന്നു വെളിച്ചം വരുന്നുണ്ടോയെന്ന് വീട്ടുകാര്‍ നോക്കിയിരുന്നില്ല. ഇരുട്ടായപ്പോഴാണ് മീന്‍വെളിച്ചം ശ്രദ്ധയില്‍ പെട്ടത്. 

വല്യയന്തി വല്യേക്കര ജോസഫിന്റെ വീട്ടില്‍ വാങ്ങിയ മീനാണു ചട്ടിയിലുന്നു പ്രകാശിച്ചത്. കഴിഞ്ഞദിവസം പത്തനംതിട്ട മാര്‍ക്കറ്റില്‍ നിന്നും വാങ്ങിയ 'കുട്ടന്‍' എന്നു പേരുള്ള ഉണക്കമീനിലാണ് വെളിച്ചം കണ്ടത്. 

ഒരു മണിക്കൂര്‍ നേരം വെള്ളത്തില്‍ ഇട്ടിരുന്നതിനു ശേഷമാണു മീന്‍ വെട്ടിയതെന്ന് വീട്ടുകാര്‍ പറയുന്നു. മീന്‍ വൃത്തിയാക്കിയ വെള്ളം ഒഴിച്ചയിടത്തും തിളക്കം കാണുന്നുണ്ട്. രാസവസ്തു കലര്‍ന്ന മീനാണോയെന്ന സംശയമുണ്ട്. ഇതു പരിശോധിക്കാനുള്ള നീക്കത്തിലാണ് വീട്ടുകാര്‍. 

കഴിഞ്ഞ ദിവസങ്ങളില്‍ മീന്‍ വെട്ടിയതിനെത്തുടര്‍ന്ന് വീട്ടമ്മയുടെ സ്വര്‍ണ വളയുടെ നിറം മാറിയ സംഭവം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT