Kerala

ചാനല്‍ മൈക്ക് ദേഹത്ത് തട്ടി: മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കാതെ മുഖ്യമന്ത്രി മടങ്ങി

ചാനല്‍ മൈക്ക് ദേഹത്ത് തട്ടിയതിനെ തുടര്‍ന്ന് മാധ്യമങ്ങളോട് സംസാരിക്കാതെ മുഖ്യമന്ത്രി മടങ്ങി.

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ: ചാനല്‍ മൈക്ക് ദേഹത്ത് തട്ടിയതിനെ തുടര്‍ന്ന് മാധ്യമങ്ങളോട് സംസാരിക്കാതെ മുഖ്യമന്ത്രി മടങ്ങി. ആലപ്പുഴയില്‍ പ്രളയ ദുരന്ത അവലോകന യോഗത്തിന് പങ്കെടുക്കാനെത്തിയപ്പോഴാണ് സംഭവം. അവലോകന യോഗത്തിലെ കാര്യങ്ങള്‍ വിശദീകരിക്കാനാണ് മുഖ്യമന്ത്രി മാധ്യമപ്രവര്‍ത്തകരുടെ സമീപത്ത് എത്തിയത്. കാര്യങ്ങള്‍ പറഞ്ഞ് തുടങ്ങിയതോടെ മുഖ്യമന്ത്രിയുടെ ദേഹത്ത് ചാനല്‍ മൈക്ക തട്ടി. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി മടങ്ങി പോവുകയായിരുന്നു. 

യോഗത്തിന് ശേഷം ദുരന്ത ബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാതെയാണ് മുഖ്യമന്ത്രി മടങ്ങിയത്. മന്ത്രിമാരായ മാത്യു ടി തോമസ്, തോമസ് ഐസക്, റവന്യു മന്ത്രി ഇ ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചിരുന്നു. മുഖ്യമന്ത്രി പ്രളയബാധിത പ്രദേശങ്ങളില്‍ സന്ദര്‍ശിക്കില്ലെന്ന് അറിഞ്ഞ പ്രതിപക്ഷം അവലോകന യോഗം ബഹിഷ്‌കരിച്ചിരുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും കോണ്‍ഗ്രസ് എംപിമാരുമാണ് യോഗം ബഹിഷ്‌കരിച്ചത്.

മൂന്ന് പതിറ്റാണ്ടിനിടെ കുട്ടനാട്ടിലുണ്ടായ ഏറ്റവും വലിയ പ്രളയമായിരുന്നു കഴിഞ്ഞ് പോയത്. മുഖ്യമന്ത്രി ആലപ്പുഴ വരെ എത്തിയിട്ടും പ്രളയബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കാത്ത നിലപാടില്‍ വ്യാപക പ്രതിഷേധങ്ങളാണ് വിവിധ കോണുകളില്‍ നിന്ന് ഉയരുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യക്കെതിരെ കളിക്കില്ല, ലോകകപ്പ് കളിക്കും'; പ്രഖ്യാപിച്ച് പാകിസ്ഥാന്‍

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

'ബജറ്റ് രാജ്യത്തിന്റെ യഥാര്‍ഥ പ്രശ്‌നങ്ങളോട് മുഖം തിരിക്കുന്നത്'; പ്രതികരിച്ച് രാഹുല്‍ ഗാന്ധി

SCROLL FOR NEXT