Kerala

ചാരക്കേസ് ഗൂഡാലോചനയില്‍ ആന്റണിക്കും പങ്കുണ്ടാകാം: നമ്പി നാരായണന്‍

എംഎം ഹസ്സന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ചാരക്കേസിലെ ഗൂഡാലോചന സമഗ്രമായി അന്വേഷിക്കണമെന്ന് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എംഎം ഹസ്സന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ചാരക്കേസിലെ ഗൂഡാലോചന സമഗ്രമായി അന്വേഷിക്കണമെന്ന് ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞനായിരുന്ന നമ്പി നാരായണന്‍. കരുണാകരനെ താഴെയിറക്കാനുള്ള നീക്കങ്ങള്‍ എകെ ആന്റണി അറിയാതിരിക്കില്ലെന്നും നമ്പി നാരായണന്‍ പറഞ്ഞു.

ലീഡറോട് മാത്രമല്ല ചാരക്കേസില്‍ എല്ലാം നഷ്ടമായ താനുള്‍പ്പെടെയുള്ള ശാസ്ത്രജ്ഞരോട് എന്ത് കൊണ്ട് ഹസ്സന്‍ ഖേദം പ്രകടിപ്പിക്കുന്നില്ലെന്നും നമ്പിനാരായണന്‍ ചോദിക്കുന്നു.ഹസ്സന്റെ തുറന്ന് പറച്ചിലില്‍ ആശ്വാസമുണ്ട്. പക്ഷെ ഹസ്സനെ പോലെ ആന്റണിയെ വെള്ളപൂശാന്‍ താന്‍ ഒരുക്കമല്ലെന്നും നടന്നത് വലിയ രാഷ്ട്രീയ ഗൂഡാലോചനയാണെന്ന് നമ്പിനാരായണന്‍ പറയുന്നു. ഹസ്സന്‍ ഒരു തുടക്കമാണ്. കേസ് ചമച്ചവരില്‍ പലരും ഇനിയും ഖേദം പ്രകടിപ്പിക്കാനുണ്ടെന്ന് നമ്പിനാരായണന്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

SCROLL FOR NEXT