Kerala

ചാവക്കാട് നേർച്ചയ്ക്കിടെ ആനകൾ ഇടഞ്ഞു; പത്തോളം പേർക്ക് പരുക്ക്

മണത്തല നേർച്ചക്കിടെ മൂന്ന് ആനകൾ ഇടഞ്ഞത് പരിഭ്രാന്തി സൃഷ്ടിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ചാവക്കാട്: മണത്തല നേർച്ചക്കിടെ മൂന്ന് ആനകൾ ഇടഞ്ഞത് പരിഭ്രാന്തി സൃഷ്ടിച്ചു. ആനകൾ ഇടഞ്ഞതോടെ നേർച്ചയ്ക്കെത്തിയ ജനം പരിഭ്രാന്തരായി പ്രാണരക്ഷാർത്ഥം ഓടി. ഓടുന്നതിനിടെ നിലത്തു വീണ പത്തോളം പേർക്ക് പരുക്കേറ്റു. 

ഇടഞ്ഞ മൂന്ന് ആനകളേയും അര മണിക്കൂർ നീണ്ട ശ്രമത്തിനൊടവിൽ തളച്ചു. ആനകൾ പരസ്പരം കുത്തിയതാണ് ഇടയാൻ കാരണമായത്. നേർച്ചയ്ക്കായി നിരവധി പേരാണ് മണത്തലയിലെത്തിയത്. ഇതിനിടെയാണ് ആനകൾ വിരണ്ടോടിയത്. സമയോചിതമായ ഇടപെടലിലൂടെ ആനകളെ പെട്ടെന്ന് തളയ്ക്കാൻ സാധിച്ചതിനാൽ കൂടുതൽ അനിഷ്ട സംഭങ്ങൾ ഉണ്ടായില്ല.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!