Kerala

ചികിത്സാ പിഴവിനെ തുടര്‍ന്ന് 7 വയസുകാരി മരിച്ചതായി പരാതി ; കൊല്ലത്ത് യുവഡോക്ടര്‍ ജീവനൊടുക്കി

അനൂപ് ഓര്‍ത്തോകെയര്‍ ആശുപത്രി ഉടമ ഡോ. അനൂപാണ് മരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

കൊല്ലം: ഏഴുവയസുകാരിയുടെ മരണം ചികിത്സാപിഴവിനെ തുടര്‍ന്നെന്ന് ആരോപണം ഉയര്‍ന്നതിന് പിന്നാലെ കൊല്ലത്ത് യുവ ഡോക്ടര്‍ ജീവനൊടുക്കി. അനൂപ് ഓര്‍ത്തോകെയര്‍ ആശുപത്രി ഉടമ ഡോ. അനൂപാണ് മരിച്ചത്. ഇയാളുടെ ആശുപത്രിയിലെ ശസ്ത്രക്രിയയ്ക്കിടെ ഏഴുവയസുകാരി മരിച്ചത് ചികിത്സാപിഴവുമൂലമാണെന്ന് ആരോപിച്ച് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. 

ശസ്ത്രക്രിയ കഴിഞ്ഞ് മണിക്കൂറുകള്‍ക്ക് പിന്നാലെയാണ് പുത്തൂര്‍ മാറനാട് കുറ്റിയില്‍ പുത്തന്‍വീട്ടില്‍ സജീവ് കുമാറിന്റെയും വിനീത കുമാരിയുടെയും മകള്‍ ആഭിയ എസ്.ലക്ഷ്മി മരിച്ചത്. ഇതേ തുടര്‍ന്ന് ബന്ധുക്കള്‍ കൊല്ലം ഈസ്റ്റ് പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. 
അനുപ് ഓര്‍ത്തോ കെയറില്‍ കുട്ടിയുടെ കാലിന്റെ വളവ് മാറ്റുന്നതിനായി കഴിഞ്ഞമാസം 23നാണ് ശസ്ത്രക്രിയ നടത്തിയത്. അതിന് ശേഷം കുട്ടിയെ കാണിച്ചില്ലെന്ന് ബന്ധുക്കള്‍ പരാതിയില്‍ പറയുന്നു. 

രാത്രി ഏഴോടെ കുട്ടിക്ക് ഹൃദയസ്തംഭനം ഉണ്ടായെന്നും കൂടുതല്‍ സൗകര്യങ്ങള്‍ ഉള്ള ആശുപത്രിയിലേക്ക് മാറ്റണമെന്നും ആശുപത്രി അധികൃതര്‍ മാതാപിതാക്കളെ അറിയിച്ചു. ഇതേതുടര്‍ന്ന് ഉടന്‍ തന്നെ കൊല്ലം പാലത്തറയിലെ സഹകരണ ആശുപത്രിയില്‍ എത്തിച്ചെങ്കിലും കുട്ടിയുടെ മരണം നേരത്തെ സംഭവിച്ചിരുന്നതായി ഡോക്ടര്‍മാര്‍ ബന്ധുക്കളെ അറിയിക്കുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തലശ്ശേരിയിൽ മദ്യപാനത്തിനിടെ തർക്കം; മധ്യവയസ്കനെ ബ്ലേഡുകൊണ്ട് കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമം; പ്രതി പിടിയിൽ

യൂറോപ്പിലെ 'സൗജന്യ ബസ്' മാതൃക കെഎസ്ആർടിസിക്ക് രക്ഷയാകുമോ? ജിയോയും ഗൂഗിളും പയറ്റുന്ന തന്ത്രങ്ങൾ കേരളത്തിലും പ്രായോഗികമോ?

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

SCROLL FOR NEXT