Kerala

ചില അച്ചന്മാർക്ക് കൂത്താടി രസിക്കാനും കൊന്നുതള്ളാനുമല്ല ദൈവം പെൺകുട്ടികളെ സൃഷ്‌ടിച്ചത്; രൂക്ഷ വിമർശനവുമായി ബെന്യാമിൻ

തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ബെന്യാമിൻ അതിരൂക്ഷമായ വിമർശനം ഉന്നയിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ക്രിസ്ത്യൻ സഭകളെ രൂക്ഷമായ ഭാഷയിൽ വിമർശിച്ച് എഴുത്തുകാരൻ ബെന്യാമിൻ. തന്റെ ഫെയ്സ്ബുക്ക് പോസ്റ്റിലാണ് ബെന്യാമിൻ അതിരൂക്ഷമായ വിമർശനം ഉന്നയിച്ചത്. 

സ്വന്തം പെണ്മക്കളെ തുടർന്നും ജീവനോടെ കാണണമെന്നുണ്ടെങ്കിൽ സഭാസ്നേഹം, ക്രിസ്തു സ്നേഹം എന്നൊക്കെ പറഞ്ഞ് തിരുവസ്ത്രം അണിയിച്ച് പറഞ്ഞു വിട്ട പെൺകുട്ടികളെ തിരിച്ചു വിളിച്ച് വീട്ടിൽ കൊണ്ടു നിർത്തുക. തെമ്മാടികളായ ചില അച്ചന്മാർക്ക് കൂത്താടി രസിക്കാനും കൊന്നുതള്ളാനുമല്ല ദൈവം പെൺകുട്ടികളെ സൃഷ്‌ടിച്ചതെന്നും, സഭ രക്ഷിക്കുമെന്ന ചിന്തയൊന്നും ആർക്കും വേണ്ടെന്നും അത് പുരുഷൻമാർക്ക് മാത്രമാണെന്നും പോസ്റ്റിൽ പറയുന്നു. 

ഫെയ്സ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം

'സ്വന്തം പെണ്മക്കളെ തുടർന്നും ജീവനോടെ കാണണം എന്നുണ്ടെങ്കിൽ സഭാസ്നേഹം, ക്രിസ്തു സ്നേഹം എന്നൊക്കെ പറഞ്ഞ് തിരുവസ്ത്രം അണിയിച്ച് പറഞ്ഞു വിട്ട പെൺകുട്ടികളെ തിരിച്ചു വിളിച്ച് വീട്ടിൽ കൊണ്ടു നിർത്തുക. തെമ്മാടികളായ ചില (ചിലർ മാത്രം) അച്ചന്മാർക്ക് കൂത്താടി രസിക്കാനും കൊന്നുതള്ളാനുമല്ല ദൈവം നിങ്ങൾക്കൊരു പെൺകുട്ടിയെ തന്നതെന്ന് സ്നേഹത്തോടെ ഓർമ്മിക്കുക. സഭ അവരെ സംരക്ഷിക്കും എന്ന് ആർക്കും ഒരു വിചാരവും വേണ്ട. അത് പുരുഷന്മാരുടെ സഭയാണ്. അവർക്ക് വേണ്ടി മാത്രമുള്ളതാണ്. (കത്തോലിക്ക സഭയെക്കുറിച്ചല്ല, ഓർത്തഡോക്‌സ് സഭയെക്കൂടി ചേർത്താണ് പറയുന്നത്)'.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഗ്രേറ്റ് നിക്കോബാർ' പദ്ധതി രാജ്യ സുരക്ഷയ്ക്ക് നിർണായകം; ആ​ദിവാസി സമൂഹത്തെ കുടിയൊഴിപ്പില്ല; രാഹുലിന് കേന്ദ്രത്തിന്റെ മറുപടി

കോണ്‍ഗ്രസിന്‍റെ വരാന്തയില്‍ പോലും കയറ്റരുത്; ബിജു പ്രഭാകറിനെതിരെ ഐഎന്‍ടിയുസി യങ് വര്‍ക്കേഴ്‌സ് കൗണ്‍സില്‍

വീട്ടിലെ രഹസ്യ അറയില്‍ സൂക്ഷിച്ചത് 124 ലിറ്റര്‍ വിദേശ മദ്യം; പാലക്കാട് സ്ത്രീ അറസ്റ്റില്‍

ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നൽ, 50 കിലോമീറ്റർ വേ​ഗതയിൽ കാറ്റ്; മുന്നറിയിപ്പ്

വ്യാപക ക്രമക്കേട്; ബംഗാളിലെ ഫാൽത മണ്ഡലത്തിൽ ഈ മാസം 21ന് റീ പോളിങ്

SCROLL FOR NEXT