Kerala

ചെങ്ങന്നൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ രമേശ് ചെന്നിത്തലയും സജി ചെറിയാനും ഗൂഢാലോചന നടത്തി തീരുമാനിച്ചതെന്ന് ബിജെപി

ചെങ്ങന്നൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാര്‍ സജി ചെറിയാന്റെ സ്‌പോണ്‍സേഡ് സ്ഥാനാര്‍ത്ഥി

സമകാലിക മലയാളം ഡെസ്ക്

ആലപ്പുഴ :  ചെങ്ങന്നൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാര്‍ സജി ചെറിയാന്റെ സ്‌പോണ്‍സേഡ് സ്ഥാനാര്‍ത്ഥിയെന്ന് ബിജെപി. രമേശ് ചെന്നിത്തലയും സജി ചെറിയാനും ചേര്‍ന്ന് ഗൂഢാലോചന നടത്തി തീരുമാനിച്ച സ്ഥാനാര്‍ത്ഥിയാണ് വിജയകുമാറെന്നും ബിജെപി നേതാവ് എംടി രമേശ് ആരോപിച്ചു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സിപിഎമ്മിന്റെ ബി ടീമാണെന്നും രമേശ് അഭിപ്രായപ്പെട്ടു. 

ചെങ്ങന്നൂരില്‍ മൂന്ന് മുന്നണികളും സ്ഥാനാര്‍ത്ഥികളെ നിശ്ചയിച്ചിരുന്നു. അഡ്വ പി എസ് ശ്രീധരന്‍ പിള്ളയാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി ആലപ്പുഴ ജില്ലാ സെക്രട്ടറിയായിരുന്ന സജി ചെറിയാനെയും, യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ഡി വിജയകുമാറിനെയും പ്രഖ്യാപിച്ചിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT