Kerala

ചെര്‍പ്പുളശ്ശേരിയില്‍ കോണ്‍ഗ്രസ് നേതാവിന് കോവിഡ്, മകന്റെ വിവാഹത്തിന് എത്തിയ നൂറോളം പേര്‍ ക്വാറന്റൈനില്‍ 

കയിലിയാട്ടെ വീട്ടില്‍ നടന്ന വിവാഹ ചടങ്ങില്‍ വിവാഹ പന്തല്‍ ഒരുക്കാനെത്തിയ നെല്ലായ സ്വദേശിയായ തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ചെര്‍പ്പുളശ്ശേരി: ചളവറയിലെ കോണ്‍ഗ്രസ് നേതാവിന് കോവിഡ് സ്ഥിരീകരിച്ചതോടെ ഇദ്ദേഹത്തിന്റെ മകന്റെ വിവാഹ ചടങ്ങില്‍ പങ്കെടുത്ത നൂറോളം പേര്‍ ഹോം ക്വാറന്റൈനില്‍. ചളവറ പഞ്ചായത്ത് പ്രസിഡന്റും രണ്ട് അംഗങ്ങളും വിവിധ കക്ഷി നേതാക്കളും ഉള്‍പ്പെടെയുള്ളവരാണ് ക്വാറന്റൈനിലായത്. 

ജൂലൈ 18നായിരുന്നു വിവാഹം. കയിലിയാട്ടെ വീട്ടില്‍ നടന്ന വിവാഹ ചടങ്ങില്‍ വിവാഹ പന്തല്‍ ഒരുക്കാനെത്തിയ നെല്ലായ സ്വദേശിയായ തൊഴിലാളിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. 

ഇതിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് കോണ്‍ഗ്രസ് നേതാവിനും രോഗം സ്ഥിരീകരിച്ചത്. പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ക്കെല്ലാം ആന്റിജന്‍ പരിശോധന നടത്താന്‍ പഞ്ചായത്ത് ഭരണസമിതി യോഗം തീരുമാനിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT