Kerala

ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ പൂര്‍ണമായി അടച്ചു

ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു. അണക്കെട്ടില്‍ ജലനിരപ്പ് കുറഞ്ഞ സാഹചര്യത്തിലാണ് ഇരുവശങ്ങളിലുമുള്ള ഷട്ടറുകള്‍ അടച്ചത്

സമകാലിക മലയാളം ഡെസ്ക്


ഇടുക്കി: ചെറുതോണി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ അടച്ചു. അണക്കെട്ടില്‍ ജലനിരപ്പ് കുറഞ്ഞ സാഹചര്യത്തിലാണ് ഇരുവശങ്ങളിലുമുള്ള ഷട്ടറുകള്‍ അടച്ചത്. നിലവില്‍ 2397.04 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. നിലവില്‍ മൂന്ന് ഷട്ടറുകളിലൂടെയാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. മറ്റ് മൂന്ന് ഷട്ടറുകളിലൂടെ പുറത്തുവിടുന്ന വെള്ളത്തിന്റെ അളവും കുറച്ചിട്ടുണ്ട്.

ഒരോ മീറ്റര്‍ വീതമാണ് മൂന്ന് ഷട്ടറുകള്‍ നിലവില്‍ തുറന്നിരിക്കുന്നത്. എന്നാല്‍ ഇതിലൂടെ  പുറത്തുവിടുന്ന വെള്ളത്തിന്റെ അളവ് കുറച്ചിട്ടുണ്ട്. സെക്കന്റില്‍ 450 ഘനമീറ്റര്‍ വെള്ളമാണ് ഇപ്പോള്‍ മൂന്ന് ഷട്ടറുകളിലൂടെ  ഒഴുക്കി വിടുന്നത്.  നാളെ ഇത് 300 ഘനമീറ്റര്‍  ആക്കി കുറയ്ക്കും. ഇതോടെ പെരിയാറില്‍ എത്തുന്ന വെള്ളത്തിന്റെ അളവും കുറയും
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ധാതു ഖനന ഇടനാഴി, കേരളത്തിന് പ്രയോജനം

വാവര്‍ മുസ്ലീമല്ല, പന്തളം രാജകുമാരന് അയ്യപ്പനുമായി ബന്ധമൊന്നുമില്ല: എം ജി ശശിഭൂഷന്‍

കാരണമില്ലാതെ മലയാളികള്‍ വെറുക്കുന്ന രണ്ടു പേര്‍; എന്തിനീ വെറുപ്പ്?; ഇനിയെങ്കിലും വെറുതെ വിടൂവെന്ന് സോഷ്യല്‍ മീഡിയ

'ആ സിനിമയിൽ എന്നാ കളിയാ ഇങ്ങേര് കളിച്ചിരിക്കുന്നേ, അന്തം വിട്ടുപോയി'; ഇന്ദ്രൻസിനെക്കുറിച്ച് മമ്മൂട്ടി

യൂറിക് ആസിഡിനെ ഭയന്ന് പരിപ്പ് കഴിക്കാറില്ലേ? പൂർണമായും ഒഴിവാക്കാതെ ഡയറ്റ് പ്ലാൻ ചെയ്യാം

SCROLL FOR NEXT