Kerala

ചെലവ് കണക്ക് നല്‍കിയില്ല; തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ 81 പേരെ അയോഗ്യരാക്കി

പഞ്ചായത്തുകളിലെ ഉപതെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച 67 പേരെയും മുനിസിപ്പാലിറ്റി കോര്‍പ്പറേഷനുകളില്‍ മത്സരിച്ച 14പേരെയുമാണ് അയോഗ്യരാക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തദ്ദേശസ്ഥാപനങ്ങളില്‍ 2019 ജനുവരി മുതല്‍ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച സ്ഥാനാര്‍ത്ഥികളില്‍ യഥാസമയം ചെലവ് കണക്ക് സമര്‍പ്പിക്കാതിരുന്ന 81 പേരെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്അയോഗ്യരാക്കിയതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു.

ഉത്തരവ് തീയതി മുതല്‍ അഞ്ച് വര്‍ഷക്കാലത്തേയ്ക്കാണ് അയോഗ്യത. പഞ്ചായത്തുകളിലെ ഉപതെരഞ്ഞെടുപ്പുകളില്‍ മത്സരിച്ച 67 പേരെയും മുനിസിപ്പാലിറ്റി കോര്‍പ്പറേഷനുകളില്‍ മത്സരിച്ച 14പേരെയുമാണ് അയോഗ്യരാക്കിയത്. ഉത്തരവ് തീയതി മുതല്‍ അഞ്ച് വര്‍ഷക്കാലത്തേയ്ക്കാണ് മത്സരിക്കുന്നതിന് അയോഗ്യതയുളളത്.

യഥാസമയം ചെലവ് കണക്ക് സമര്‍പ്പിക്കാതിരുന്ന 2015-ലെപൊതുതെരഞ്ഞെടുപ്പില്‍ മത്സരിച്ച 8750 പേരെയും ഉപതെരഞ്ഞെടുപ്പില്‍ മത്സരിച്ച 224 പേരെയും കമ്മീഷന്‍ അയോഗ്യരാക്കിയിട്ടുണ്ട്. 2020ലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അവര്‍ക്ക് അയോഗ്യത നിലനില്‍ക്കുന്നുണ്ട്. അയോഗ്യരാക്കിയവരുടെ ലിസ്റ്റ് കമ്മീഷന്റെ വെബ്‌സൈറ്റില്‍ ലഭ്യമാണ്
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം