Kerala

ചോദ്യം ചെയ്യലിന് ശരണ്യയുടെ കാമുകൻ ഹാജരായില്ല ; വീണ്ടും നോട്ടീസ്, നിലപാട് കടുപ്പിച്ച് പൊലീസ്

കുഞ്ഞിനെ കൊലപ്പെടുത്താൻ ശരണ്യയെ കാമുകൻ പ്രേരിപ്പിച്ചിരുന്നോ എന്ന കാര്യം വിശദമായി അന്വേഷിച്ചുവരികയാണ്

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ : കണ്ണൂർ തയ്യിലിൽ ഒന്നര വയസ്സുകാരൻ വിയാനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയായ അമ്മ ശരണ്യയുടെ കാമുകൻ ചോദ്യം ചെയ്യലിനു പൊലീസിനു മുൻപിൽ ഹാജരായില്ല. സ്ഥലത്തില്ല എന്നാണ് ഇയാൾ മറുപടി നൽകിയത്. വലിയന്നൂർ സ്വദേശിയായ ഇയാളോട് നാളെ ചോദ്യം ചെയ്യലിനു ഹാജരാകാൻ സിറ്റി പൊലീസ് വീണ്ടും നോട്ടിസ് നൽകിയിട്ടുണ്ട്.

വിയാന്റെ കൊലപാതകം നടക്കുന്നതിന്റെ തലേദിവസം രാത്രി ഇയാളെ ശരണ്യയുടെ വീടിനടുത്ത് ദുരൂഹ സാഹചര്യത്തിൽ കണ്ടിരുന്നു എന്ന നാട്ടുകാരന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് വീണ്ടും ചോദ്യം ചെയ്യുന്നത്. കുഞ്ഞിനെ കൊലപ്പെടുത്താൻ ശരണ്യയെ കാമുകൻ പ്രേരിപ്പിച്ചിരുന്നോ എന്ന കാര്യം വിശദമായി അന്വേഷിച്ചുവരികയാണ്. ഇതിന്റെ ഭാ​ഗമായി ഇവരുടെ കൂടുതൽ മൊബൈൽ സംഭാഷണങ്ങൾ പൊലീസ് പരിശോധിച്ചു വരികയാണ്.

ഭർത്താവ് പ്രണവിന്റെ സുഹൃത്തായ യുവാവുമായാണ് ശരണ്യ അടുപ്പത്തിലായിരുന്നത്. പ്രണവ് ​ഗൾഫിൽ പോയ സമയത്താണ് ഫെയ്സ്ബുക്ക് വഴി ഇരുവരും അടുപ്പത്തിലാകുന്നത്.  പൊലീസ് കസ്റ്റഡിയില്‍ കഴിയുമ്പോഴും ശരണ്യയുടെ ഫോണിലേക്ക് കാമുകന്റെ ഫോണില്‍ നിന്നും 17 മിസ്ഡ് കോളുകള്‍ വന്നതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.

ആദ്യം കരിങ്കൽക്കെട്ടിലേക്ക് എറിഞ്ഞപ്പോൾ കുട്ടി കരഞ്ഞതായും, തുടർന്ന് വീണ്ടും കുട്ടിയെ എടുത്ത് എറിഞ്ഞതായി ശരണ്യ പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിൽ  ശരണ്യയുടെ വസ്ത്രത്തിൽ കുഞ്ഞിന്റെ രക്തം പുരണ്ടിരിക്കാമെന്ന നിഗമനത്തിൽ വസ്ത്രം പരിശോധിക്കാനായി  ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ദൃക്സാക്ഷികൾ ഇല്ലാത്ത കൊലപാതകം ആയതിനാൽ പരമാവധി ശാസ്ത്രീയ തെളിവുകൾ ശേഖരിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കള്ളന്റെ ആത്മകഥയെന്നാണ് അതിന് പേരിടേണ്ടിയിരുന്നത്; ഇപി ജയരാജനെതിരെ ശോഭ സുരേന്ദ്രന്‍

ബിലാസ്പൂരില്‍ ട്രെയിനുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു; അഞ്ച് മരണം; നിരവധി പേര്‍ക്ക് പരിക്ക്; വിഡിയോ

ഇന്ദ്രന്‍സ് ചേട്ടനും മഞ്ജു ചേച്ചിക്കും യോഗം ഇല്ല, അത്ര തന്നെ!; അന്ന് 'ഹോമി'നെ തഴഞ്ഞു, ഇന്ന് വേടന് അവാര്‍ഡും; ഇരട്ടത്താപ്പെന്ന് വിമര്‍ശനം

സ്നേഹപൂർവം പദ്ധതിയിലേക്ക് വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം

കിണറ്റിലേക്ക് വഴുതി വീണതല്ല, എറിഞ്ഞ് കൊന്നത്; മൂന്നു മാസം പ്രായമുള്ള കുഞ്ഞിന്റെ മരണം കൊലപാതകം

SCROLL FOR NEXT