Kerala

ജനങ്ങളുടെ സംശയങ്ങള്‍ക്ക് അപ്പപ്പോള്‍ മറുപടി; ഇനി പിണറായിയോട് ചോദിക്കാം; ഫെയ്‌സ്ബുക്ക് ലൈവുമായി മുഖ്യമന്ത്രി

ജൂലൈ 21 ഞായറാഴ്ച  രാത്രി 7 മണി മുതലാണ് മുഖ്യമന്ത്രി ഫേസ്ബുക്ക് ലൈവിലെത്തുന്നത്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: വിവിധ വിഷയങ്ങളില്‍ ജനങ്ങളുടെ സംശയങ്ങള്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി ഫേസ്ബുക്ക് ലൈവിലെത്തുന്നു. ജൂലൈ 21 ഞായറാഴ്ച  രാത്രി 7 മണി മുതലാണ് മുഖ്യമന്ത്രി ഫേസ്ബുക്ക് ലൈവിലെത്തുന്നത്. സിപിഎം കേരളയുടെ ഫേസ്ബുക്ക് പേജിലാണ് അറിയിപ്പ് വന്നത്. 

മുഖ്യമന്ത്രി പിണറായി വിജയന്‍ ജനങ്ങളുമായി സംവദിക്കുന്ന 'നാം മുന്നോട്ട്' എന്ന ടെലിവിഷന്‍ പരിപാടി ഏറെ ശ്രദ്ധിക്കപ്പെട്ട സാഹചര്യത്തിലാണ് ഫെയ്‌സ് ബുക്ക് ലൈവുമായി എത്താനുള്ള തീരുമാനം. നാം മുന്നോട്ട് എന്ന അരമണിക്കൂര്‍ നീളുന്ന ഈ സംവാദം ആഴ്ചയിലൊരിക്കലാണ്.  വീണാ ജോര്‍ജ് എം.എല്‍.എ.യാണ് അവതാരക. സി ഡിറ്റിന്റെ സാങ്കേതികസഹായത്തോടെ സര്‍ക്കാരിന്റെ പൊതുജനസമ്പര്‍ക്ക വകുപ്പാണ് തയ്യാറാക്കുന്നത്. വിദഗ്ധ പാനലിനൊപ്പം സാമൂഹിക സാംസ്‌കാരിക, ചലച്ചിത്ര മേഖലകളിലെ പ്രമുഖരും സംവാദത്തില്‍ പങ്കെടുക്കുന്നുണ്ട്

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT