Kerala

ജനതാ കർഫ്യൂ ദിനത്തിൽ മകളുടെ വിവാഹം; അച്ഛനടക്കം പത്ത് പേർ അറസ്റ്റിൽ 

കണ്ണൂർ സ്വദേശികളാണ് വരന്റെ ബന്ധുക്കൾ

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: കൊറോണ വൈറസ് വ്യാപനം തടയാൻ ലക്ഷ്യമിട്ട് പ്രഖ്യാപിച്ച ജനതാ കർഫ്യൂ ദിനത്തിൽ വിവാഹം നടത്തിയ വീട്ടുകാരെ പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഏലത്തൂർ സ്വദേശി ഷിനോദ് കുമാർ (43) അടക്കം 10 പേരാണ് അറസ്റ്റിലായത്. മകളുടെ വിവാഹമാണ് സർക്കാർ നിർദേശം വകവയ്ക്കാതെ നടത്തിയത്. 

ആരോഗ്യവകുപ്പിന്റെ പരാതിയിലാണ് അറസ്റ്റ്. സ്റ്റേഷനിലെത്തിച്ച ഇവരെ പിന്നീട് ജാമ്യം നൽകി വിട്ടയച്ചു. 

കണ്ണൂർ സ്വദേശികളാണ് വരന്റെ ബന്ധുക്കൾ. നിയന്ത്രണസമയത്ത് ആളുകൾ കൂടിയതിന്  20 പേർക്കെതിരെയും കേസെടുത്തിട്ടുണ്ട്.   
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം