Kerala

'ജനനേന്ദ്രിയം മുറിച്ചത് ഒന്നില്‍ കൂടുതല്‍ പേര്‍ ചേര്‍ന്ന് ബലമായി' ; വെളിപ്പെടുത്തലുമായി സ്വാമി ഗംഗേശാനന്ദ

പരാതി ഇല്ലാത്തതിനാലാണ് സ്വയം മുറിച്ചതാണെന്ന് പറഞ്ഞത്. സഹായിച്ചവര്‍ പ്രത്യുപകാരം ചെയ്തതായി മാത്രം കാണുന്നു

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി : ജനനേന്ദ്രിയം സ്വയം മുറിച്ചതല്ല, ഒന്നില്‍ കൂടുതല്‍ പേര്‍ ചേര്‍ന്ന് ബലമായി മുറിക്കുകയായിരുന്നു എന്ന് സ്വാമി ഗംഗേശാനന്ദ. കൊച്ചിയില്‍ സ്‌പെഷലിസ്റ്റ് ആശുപത്രിയില്‍ വിളിച്ച വാര്‍ത്താസമ്മേളനത്തിലാണ് ഗംഗേശാനന്ദ ഇക്കാര്യം പറഞ്ഞത്. പരാതി ഇല്ലാത്തതിനാലാണ് സ്വയം മുറിച്ചതാണെന്ന് പറഞ്ഞത്. സഹായിച്ചവര്‍ പ്രത്യുപകാരം ചെയ്തതായി മാത്രം കാണുന്നു.

ഇപ്പോള്‍ ചികില്‍സയെക്കുറിച്ച് പറയാന്‍ മാത്രമാണ് വാര്‍ത്താസമ്മേളനം വിളിച്ചത്. തനിക്ക് നേരെയുണ്ടായ ആക്രമണം സംബന്ധിച്ച് പിന്നീട് വെളിപ്പെടുത്തും. ചികില്‍സയ്ക്ക് ശേഷം എല്ലാം തുറന്ന് പറയാം. ഇതിനായി വാര്‍ത്താസമ്മേളനം വിളിക്കും. തനിക്കെതിരെ മാധ്യമങ്ങളെല്ലാം നിരവധി കഥകള്‍ നല്‍കിയിരുന്നു. ഇതിനെല്ലാം ആരോടും പരാതിയില്ലെന്ന് ഗംഗേശാനന്ദ പറഞ്ഞു. 

തനിക്കെതിരായ കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് മാധ്യമങ്ങള്‍ക്ക് അടക്കം കൊടുത്തു. ശരിക്കും റിപ്പോര്‍ട്ട് കോടതിയിലല്ലേ നല്‍കേണ്ടത്. തനിക്കെതിരെ ശക്തമായ സംഘമാണുള്ളത്. താന്‍ തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍ ഭരണഘടനാപരമായി കോടതിയോ, വിശ്വാസപരമായി ദൈവമോ ശിക്ഷിക്കട്ടെ. എന്തായാലും സംഭവിച്ചത് എല്ലാം തുറന്നുപറയുമെന്നും സ്വാമി ഗംഗേശാനന്ദ പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

SCROLL FOR NEXT