Kerala

ജയചന്ദ്രന്‍ അവള്‍ക്കൊപ്പം; പിന്നെ അവള്‍ക്കുമൊപ്പം; വീണ്ടും അവള്‍ക്കൊപ്പം

Author : സമകാലിക മലയാളം ഡെസ്ക്

ടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ മകളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സിനിമ,സീരിയല്‍ നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രന്‍. ഇത് മീനാക്ഷി ദിലീപ്,ഇവളുമൊരു പെണ്ണാണ്,ഞാനിവള്‍ക്കൊപ്പം എന്നായിരുന്നു ജയചന്ദ്രന്റെ ആദ്യ പോസ്റ്റ്. സംഭവം വിവാദമായപ്പോള്‍ പോസ്റ്റ് തിരുത്തിയ ജയചന്ദ്രന്‍ ഇത് മീനാക്ഷി ദിലീപ്, ഇതും ഒരു പെണ്ണാണ്. ഞാനിവള്‍ക്കുമൊപ്പം എന്നാക്കി മാറ്റി. എന്നാല്‍ പിന്നീട് വീണ്ടും ജയചന്ദ്രന്‍ പോസ്റ്റ് തിരുത്തി പഴയപടിയാക്കി. 

ആക്രമിക്കപ്പെട്ട നടിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് അവള്‍ക്കൊപ്പം എന്ന ഹാഷ്ടാഗ് ക്യാമ്പയിന്‍ സോഷ്യല്‍ മീഡിയയില്‍ സജീവമായി നടക്കുന്നുണ്ട്. ഇതിനെതിരെ ദിലീപിന്റെ മകളെ ഉയര്‍ത്തിക്കാട്ടി എതിര്‍ ക്യാമ്പയിനും നടക്കുന്നുണ്ട്. ആദ്യം മുതലെ ദിലീപിനെ അനുകൂലിച്ച് നിലപാട് സ്വീകരിച്ച വ്യക്തിയായിരുന്നു കൂട്ടിക്കല്‍ ജയചന്ദ്രന്‍. പോസ്റ്റ് രണ്ട് തവണ എഡിറ്റ് ചെയ്ത് തന്റെ നിലപാട് മാറ്റിയ ജയചന്ദ്രനെതിരെ പോസ്റ്റിന് താഴെ കടുത്ത വിമര്‍ശനങ്ങളാണ് വരുന്നത്. 

ദിലീപ് ജയിലില്‍ വെറും നിലത്ത് കിടന്നുറങ്ങുമ്പോള്‍ ഞാനും എന്റെ കുടുംബവും അതുതന്നെ ചെയ്യുമെന്നും അദ്ദേഹത്തോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു, ഇത്രയും നല്ല  ഹൃദയമുള്ള മറ്റാരും മലയാള സിനിമയില്‍ ഇല്ല, പ്രേക്ഷകര്‍ കുപ്രചാരണങ്ങള്‍ വിശ്വസിക്കരുത്, ദിലീപ് തിരിച്ചുവരും, കാരണം അദ്ദേഹം ജനപ്രിയനാണ, അദ്ദേഹത്തെ ദൈവം അനുഗ്രഹിക്കട്ടെയെന്നും ജയചന്ദ്രന്‍ മുമ്പ് പറഞ്ഞിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

ഭാര്യയെ കൊലപ്പെടുത്തി മുങ്ങി; 25 വര്‍ഷത്തിന് ശേഷം ഭര്‍ത്താവ് പിടിയില്‍

പ്രതികയ്ക്ക് ഇടമില്ല, യസ്തിക തിരിച്ചെത്തി; വനിതാ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

SCROLL FOR NEXT