Kerala

ജയില്‍വാസം കഴിഞ്ഞ് മീനുകള്‍ !; ചെണ്ടമേളത്തിന്റെ അകമ്പടിയോടെ കച്ചവടം ; തടിച്ചുകൂടി ജനക്കൂട്ടം

വലിയ മീനുകള്‍ 200 രൂപയ്ക്കും ചെറു മീനുകള്‍ 100 രൂപയ്ക്കുമായിരുന്നു കച്ചവടം

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം : പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ശുദ്ധജല മത്സ്യകൃഷിയുടെ വിളവെടുപ്പ് നടന്നു. ചെണ്ടമേളത്തിന്റെ അകമ്പടിയോടെ ജയില്‍ മെയിന്‍ ഗെയ്റ്റിന് സമീപത്ത് സജ്ജമാക്കിയ താല്‍ക്കാലിക വിപണന കേന്ദ്രത്തില്‍ എത്തിച്ചായിരുന്നു കച്ചവടം. വില്‍പനയില്‍ 53,100 രൂപയുടെ കച്ചവടം നടന്നതായി അധികൃതര്‍ അറിയിച്ചു.

വലിയ മീനുകള്‍ 200 രൂപയ്ക്കും ചെറു മീനുകള്‍ 100 രൂപയ്ക്കുമായിരുന്നു കച്ചവടം. വരാലിനു കിലോ 350 രൂപ നിരക്കിലായിരുന്നു വില്‍പന. നാടന്‍ മത്സ്യത്തിന്റെ വില്‍പന ഉണ്ടെന്ന് അറിഞ്ഞതോടെ ജനങ്ങള്‍ കൂട്ടമായി എത്തി. ഇതോടെ കച്ചവടവും പൊടി പൊടിച്ചു.

ശുദ്ധജല- ഉള്‍നാടന്‍ മത്സ്യകൃഷി വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഫിഷറീസ് വകുപ്പിന്റെ സഹകരണത്തോടെ സെന്‍ട്രല്‍ ജയില്‍ വളപ്പിലെ കുളത്തില്‍ കഴിഞ്ഞ വര്‍ഷം 4000 ത്തോളം കട്‌ല, രോഹു, വരാല്‍, മൃഗാള്‍, ഗ്രാസ്‌കാര്‍പ മുതലായ മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ചിരുന്നു. ഇതിന്റെ വിളവെടുപ്പാണ് നടത്തിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

'അന്ന് എന്നെ വിഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ...'; കൂട്ടുകാരനെക്കുറിച്ച് വൈകാരിക കുറിപ്പുമായി 'വാഴ 2' താരം അലൻ

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

SCROLL FOR NEXT