Kerala

ജലിലിന്റെ രാജി ആവശ്യപ്പെട്ട് 'തെരുവ് യുദ്ധം'; പൊലീസ് ലാത്തിചാര്‍ജ്ജില്‍ വിടി ബല്‍റാമിന് പരിക്ക്

പൊലീസ് ലാത്തിചാര്‍ജ്ജില്‍ വിടി ബല്‍റാമിന് പരിക്കേറ്റു

Author : സമകാലിക മലയാളം ഡെസ്ക്

പാലക്കാട്: മന്ത്രി കെടി ജലീല്‍ രാജിവെക്കണമെന്നാവശ്യപ്പെട്ട് വിടി ബല്‍റാം എംഎല്‍എയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ചിനെത്തുടര്‍ന്ന് സംഘര്‍ഷം. പൊലീസ് ലാത്തിചാര്‍ജ്ജില്‍ വിടി ബല്‍റാമിന് പരിക്കേറ്റു. ഉദ്ഘാടനപ്രസംഗത്തിനിടെ മറുവശത്തുകൂടി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കളക്ടറേറ്റിന് അകത്തേക്ക് തള്ളിക്കയറുന്നതിനിടെയാണ് പൊലീസും പ്രവര്‍ത്തകരും ഏറ്റുമുട്ടിയത്. 

പ്രതിഷേധം നടത്തിയ പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ജലീലിന്റെ രാജി ആവശ്യപ്പെട്ട് ആറാം ദിവസമാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ നേതൃത്വത്തില്‍ സമരം നടക്കുന്നത്. കൊച്ചിയിലും, തൃശൂരിലും, തിരുവനന്തപുരത്തും, കോഴിക്കോട്ടും യൂത്ത് കോണ്‍ഗ്രസ്, യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് അക്രമാസക്തമായി. ഇതേ തുടര്‍ന്ന്  നിരവധി പൊലീസുകാര്‍ക്കും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT