Kerala

എന്നുവരുമെന്ന് അമ്മയുടെ ചോദ്യം; ജയിലില്‍ പൊട്ടിക്കരഞ്ഞ് ദിലീപ്‌

സെല്ലിന്റെ ഒരുവശത്ത് പോയിരുന്ന ദിലീപ് ഏറെനേരം ആരോടും മിണ്ടാതെ ഒറ്റയ്ക്കിരുന്നു കരയുകയായിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ആലുവ: ഹൈക്കോടതി ജാമ്യം നിഷേധിച്ച കാര്യമറിഞ്ഞ ദിലീപ് ജയിലില്‍ പൊട്ടിക്കരഞ്ഞു. ജയിലിലെ ടിവിയില്‍ നിന്നാണ് ജാമ്യം നിഷേധിച്ച വാര്‍ത്ത ദിലീപ് അറിഞ്ഞത്. തുടര്‍ന്ന് സെല്ലിന്റെ ഒരുവശത്ത് പോയിരുന്ന ദിലീപ് ഏറെനേരം ആരോടും മിണ്ടാതെ ഒറ്റയ്ക്കിരുന്നു കരയുകയായിരുന്നു. 

ജാമ്യാപേക്ഷയില്‍ അനുകൂല  വിധി ലഭിക്കാന്‍ വേണ്ടി പ്രാര്‍ത്ഥിക്കാന്‍ ജയിലിലെ സഹതടവുകാരോടും ജീവനക്കാരോടും ദിലീപ് പറഞ്ഞിരുന്നു. 
റിമാന്റ് കാലാവധി രണ്ടുദിവസത്തേക്ക് കൂടി നീട്ടിയ സമയത്ത് രണ്ടുദിവസംകൂടി കിടക്കേണ്ടി വരുമല്ലോയെന്ന് ദിലീപ് സഹതടവുകാരോട് പറഞ്ഞിരുന്നു. 

ജാമ്യം ലഭിക്കുമെന്ന് ദിലീപിന്റെ അഭിഭാഷകനും പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ടുതന്നെ സമീപ ദിവസങ്ങളില്‍ കൂടുതല്‍ ഊര്‍ജസ്വലാനായിരുന്നു ദിലീപ്. ആദ്യമൊക്കെ വിഷണ്ണനായിരുന്ന ദിലീപ് പിന്നീടുള്ള ദിവസങ്ങളില്‍ സഹതടവുകാരോട് ഏറെനേരം സംസാരിക്കുമായിരുന്നു. എന്നാല്‍ ജാമ്യമില്ല എന്ന വാര്‍ത്ത വന്നതോടെ ദിലീപ് ആകെ തകര്‍ന്നു.

ജാമ്യമില്ല എന്നറിഞ്ഞതിന് ശേഷം ജയിലിലെ ഫോണില്‍ നിന്ന് രണ്ടു നമ്പറുകളിലേക്ക് ഫോണ്‍ ചെയ്തു. അതിലൊന്ന് അമ്മയുടെ നമ്പര്‍ ആയിരുന്നു. എന്നുവരും എന്ന അമ്മയുടെ ചേദ്യത്തിന് മുന്നില്‍ ദിലീപ് പൊട്ടിക്കരയുകയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം