Kerala

ജെയ്‌സലിന്റെ വലിയ മനസിന് മഹീന്ദ്രയുടെ സല്യൂട്ട്; സമ്മാനമായി മറാസോ കാറ് സമ്മാനിച്ചു

ചെയ്ത പ്രവര്‍ത്തിക്ക് ദൈവം തന്ന സമ്മാനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറാസോയുടെ കോഴിക്കോട് ജില്ലയിലെ ആദ്യ വണ്ടിയാണ് ഇറോം മോട്ടേര്‍സ് ജെയ്‌സലിന് സമ്മാനിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

 കോഴിക്കോട്: പ്രളയകാലത്ത് മനുഷ്യനന്‍മയുടെ പ്രതീകങ്ങളിലൊരാളായി മാറിയ ജെയ്‌സലിന് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മഹീന്ദ്രയുടെ ആദരം. രക്ഷാ പ്രവര്‍ത്തനത്തിനിടെ സ്വന്തം മുതുക് ചവിട്ടുപടിയാക്കി സ്ത്രീകളെ ബോട്ടിലേക്ക് കയറാന്‍ സഹായിച്ചതിന് മഹീന്ദ്രയുടെ മറാസോ കാറാണ് സമ്മാനമായി നല്‍കിയത്. 

സ്വപ്‌നം പോലും കാണാന്‍ കഴിയാത്ത സമ്മാനമാണിതെന്ന് ജെയ്‌സല്‍ പറഞ്ഞു. ഈ സമ്മാനം ലഭിച്ചതില്‍ വളരെ സന്തോഷമുണ്ടെന്നും ടീം വര്‍ക്കിലേക്കും മറ്റ് ആവശ്യങ്ങള്‍ക്കും ഈ വണ്ടി ഉപയോഗിക്കുമെന്നും മലപ്പുറം ജില്ലയിലെ ട്രോമാ കെയറില്‍ ആര്‍ക്ക് , എവിടെ ആവശ്യമുണ്ടെങ്കിലും തന്നെ അറിയിച്ചാല്‍ മതിയെന്നും കാറിന്റെ താക്കോല്‍ ഏറ്റുവാങ്ങി അദ്ദേഹം പറഞ്ഞു.

ചെയ്ത പ്രവര്‍ത്തിക്ക് ദൈവം തന്ന സമ്മാനമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മറാസോയുടെ കോഴിക്കോട് ജില്ലയിലെ ആദ്യ വണ്ടിയാണ് ഇറോം മോട്ടേര്‍സ് ജെയ്‌സലിന് സമ്മാനിച്ചത്. മനസ്സില്‍ തട്ടിയൊരു സംഭവമാണിത് എന്നും ആ സമയത്ത് അങ്ങനെ ചെയ്തത് കൊണ്ട് ഒരുപാട് പേരുടെ ജീവന്‍ രക്ഷിക്കാനായി എന്നും ഇറോം മോട്ടേഴ്‌സ് പ്രതിനിധികള്‍ വ്യക്തമാക്കി. മന്ത്രി ടി പി രാമകൃഷ്ണനാണ് ജെയ്‌സലിന് ഈ സമ്മാനം നല്‍കിയത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സര്‍ക്കാരിനെതിരെ സംസാരിച്ചു; എന്‍ പ്രശാന്തിനെതിരെ വീണ്ടും അച്ചടക്ക നടപടി

'നല്ലതാണ്, ചീത്തയാണ്, പകുതികൊള്ളാം... അങ്ങനെ ഓരോരുത്തർക്കും തോന്നിയതുപോലെ അഭിപ്രായം പറയാം'; 'പേട്രിയറ്റി'നെക്കുറിച്ച് മമ്മൂട്ടി

കുട്ടികളുടെ ഇഷ്ട ഭക്ഷണങ്ങൾ, പക്ഷേ ആരോഗ്യത്തിന് ഇവ നല്ലതല്ല

വെയിലിൽ നിന്ന് നേരെ എസിയിലേക്ക് കയറരുത്, 'പണി' കിട്ടും, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

'തുറന്നിട്ട വാതിൽ വഴി തന്നെ വീട്ടിലേക്ക് കയറും; വളരെ ശ്രദ്ധിക്കണം, കുട്ടികളുടെ ഷൂസിനുള്ളിൽ പാമ്പുകൾ ഒളിച്ചിരിക്കും' (വിഡിയോ)

SCROLL FOR NEXT