Kerala

'ജെസിബി ഇതിനായും ഉപയോഗിക്കാം'; മധ്യവയസ്‌ക്കന്റെ പുറം ചൊറിയുന്ന വീഡിയോ

കേരളത്തില്‍ നിന്നുളളതാണ് ദൃശ്യങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്

നിര്‍മ്മാണമേഖലയില്‍ അടക്കം വിവിധ രംഗങ്ങളില്‍ വലിയ ഉപയോഗമുളള ഒരു വാഹനമാണ് ജെസിബി. ജെസിബി ഉപയോഗിച്ച് പുറം കൂടി ചൊറിയാമെന്ന് കാണിച്ച് തരുകയാണ് ഈ വീഡിയോ. 'പുറം ചൊറിഞ്ഞാല്‍ എന്താ ചെയ്യാ' എന്ന തലക്കെട്ടോടെ ഫെയ്‌സ്ബുക്കിലാണ് വീഡിയോ വ്യാപകമായി പങ്കുവെയ്ക്കുന്നത്. 

കേരളത്തില്‍ നിന്നുളളതാണ് ദൃശ്യങ്ങള്‍. നിര്‍മ്മാണ സ്ഥലത്തെ ജെസിബി ഉപയോഗിച്ചാണ് മധ്യവയസ്‌ക്കന്‍ പുറം ചൊറിഞ്ഞത്. തുണി ഉപയോഗിച്ച് പുറം ചൊറിയാന്‍ ശ്രമിച്ചുവെങ്കിലും ആശ്വാസം ലഭിച്ചില്ല. തുടര്‍ന്ന് ജെസിബി ഓപ്പറേറ്ററുടെ സഹായം തേടുകയായിരുന്നു. വളരെ സൂക്ഷ്മതയോടെ ഓപ്പറേറ്റര്‍ ജെസിബി പ്രവര്‍ത്തിക്കുന്നതും വീഡിയോയില്‍ കാണാം. വീഡിയോ കണ്ടവര്‍ അമ്പരപ്പ് പ്രകടിപ്പിക്കുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം