പ്രതീകാത്മക ചിത്രം 
Kerala

'ജോലി സമയം കഴിഞ്ഞു, ഇനി വിശ്രമിച്ചിട്ടു മതി യാത്ര'; ട്രെയിന്‍  നിര്‍ത്തി ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി 

ജോലി സമയം കഴിഞ്ഞ ലോക്കോ പൈലറ്റ് ഗുഡ്‌സ് ട്രെയിന്‍ സ്‌റ്റേഷനില്‍ നിര്‍ത്തി ഇറങ്ങിപ്പോയി

Author : സമകാലിക മലയാളം ഡെസ്ക്

കോട്ടയം: ജോലി സമയം കഴിഞ്ഞ ലോക്കോ പൈലറ്റ് ഗുഡ്‌സ് ട്രെയിന്‍ സ്‌റ്റേഷനില്‍ നിര്‍ത്തി ഇറങ്ങിപ്പോയി. മേലധികാരികളെയും അധികൃതരെയും വിവരം അറിയിച്ച ശേഷമാണ് മാര്‍ഗമധ്യേ ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയത്. ഇതോടെ മണിക്കൂറുകളോളം ദീര്‍ഘദൂര ട്രെയിനുകള്‍ വേഗം കുറച്ച് ട്രാക്ക് മാറി ഓടേണ്ടി വന്നു.

ഇന്നലെ രാവിലെ പതിനൊന്നോടെ കോട്ടയം കുറുപ്പന്തറ റെയില്‍വേ സ്‌റ്റേഷനിലാണു സംഭവം. തിരുവനന്തപുരത്ത് നിന്ന് കോഴിക്കോട്ടേക്കു പോയ ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് മാര്‍ഗമധ്യേ ഇറങ്ങിപ്പോയത്. ദീര്‍ഘദൂര ട്രെയിനുകള്‍ കടന്നു പോകുന്ന ട്രാക്കിലാണു ഗുഡ്‌സ് നിര്‍ത്തിയിട്ടത്. 

വൈകീട്ട് നാലോടെ ലോക്കോ പൈലറ്റ് എത്തിയശേഷമാണ് യാത്ര തുടര്‍ന്നത്. ഈ സമയമത്രയും കുറുപ്പന്തറയില്‍ സ്‌റ്റോപ്പ് ഇല്ലാത്ത ദീര്‍ഘദൂര ട്രെയിനുകള്‍ വേഗംകുറച്ചു ട്രാക്ക് മാറി ഓടേണ്ടി വന്നു. ജോലിസമയം കഴിഞ്ഞാല്‍ ആവശ്യത്തിനു വിശ്രമിക്കാതെ ട്രെയിന്‍ ഓടിക്കരുതെന്നാണ് നിയമമെന്നും ലോക്കോ പൈലറ്റിന്റെ ഭാഗത്ത് തെറ്റൊന്നുമില്ലെന്നുമാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്. ആവശ്യത്തിന് ലോക്കോ പൈലറ്റുമാര്‍ ഇല്ലാത്തതാണ്  പ്രതിസന്ധിക്കു കാരണമാകുന്നതെന്നും അവര്‍ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ

സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; പവന് 280 രൂപ കുറഞ്ഞു