Kerala

ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് വീണു; പ്രവാസി മലയാളി മരിച്ചു

ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് കാല്‍ വഴുതി വീണ് സൗദി അറേബ്യയില്‍ മലയാളി മരിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്

അല്‍ഹസ: ജോലിക്കിടെ കെട്ടിടത്തില്‍ നിന്ന് കാല്‍ വഴുതി വീണ് സൗദി അറേബ്യയില്‍ മലയാളി മരിച്ചു. എറണാകുളം ആലുവ സ്വദേശി അമ്പാട്ട് ഹൗസില്‍ ഹമീദിന്റെ മകന്‍ ഷിയാസ് ഹമീദ്(കുഞ്ഞുമോന്‍ 36) ആണ്  മരിച്ചത്. 

അല്‍ ഹസയിലെ ജാഫര്‍ ജിഷയില്‍ സ്വദേശിയുടെ വീട്ടില്‍ ഡിഷ് ഘടിപ്പിക്കുന്നതിനിടെ ഒരു മീറ്ററോളം റോഡിലേക്ക് തള്ളി നിന്ന ഷീറ്റില്‍ ചവിട്ടി കാല്‍ വഴുതി. കെട്ടിടത്തിലുണ്ടായിരുന്ന എയര്‍ കണ്ടീഷണറില്‍ തല ഇടിച്ച് റോഡിലേക്ക് വീണായിരുന്നു മരണം. സംഭവസ്ഥലത്ത് തന്നെ ഷിയാസ് മരിച്ചു.

ജിഷ ഫുട്‌ബോള്‍ ക്ലബ്ബിലെയും നവോദയ ജാഫര്‍ ജിഷ യൂണിറ്റ് അംഗവുമായിരുന്നു. നാട്ടിലേക്ക് പോകാനായി ഈ മാസം 24 ന് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നെങ്കിലും വിമാന സര്‍വ്വീസുകള്‍ നിര്‍ത്തിയതോടെ സൗദിയില്‍ തുടരുകയായിരുന്നു. സഹോദരന്‍ ഷിജാസ് അല്‍ ഹസ ജാഫറില്‍ തന്നെയാണ്. ഭാര്യ: ഫെബിന. മകള്‍: ഫര്‍ഹ ഫാത്തിമ. മരണാനന്തര നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

ജനന-മരണ രജിസ്‌ട്രേഷന്‍ വൈകിയാല്‍ ഇനി പണിപാളും! ഭേദഗതി ബില്‍ പാസാക്കി

ഒറ്റദിവസം കൊണ്ട് സ്‌പെയിനില്‍ എത്തിയത് 60,000 അഭയാര്‍ഥികള്‍; വന്‍ രാഷ്ട്രീയ വിവാദം; 57 മരണം, ഭൂരിഭാഗം പേരും മടങ്ങി

ആരാണ് 'അസ്മിത ഡേ'? ഇന്ത്യക്ക് ആദ്യമായി കോമൺവെൽത്ത് ​ഗെയിംസ് ജൂഡോ സ്വർണം സമ്മാനിച്ച് പൊലീസുകാരി​!

വാണിജ്യ എല്‍പിജി സിലിണ്ടറുകള്‍ക്ക് വില കുറച്ചു, തുടര്‍ച്ചയായ രണ്ടാം തവണ