തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പില് മല്സരിക്കുമെന്ന് ആവര്ത്തിച്ച കേരള കോണ്ഗ്രസ് നേതാവ് പിജെ ജോസഫിന് ആശംസകള് നേര്ന്ന് സിപിഎം. ജോസഫിന് ആശംസകള് എന്നാണ് കോടിയേരി ബാലകൃഷ്ണന് പ്രതികരിച്ചത്. മല്സരിച്ചാല് ജോസഫിനെ പിന്തുണയ്ക്കണോ എന്ന കാര്യത്തില് ഇപ്പോള് അഭിപ്രായം പറയാനാകില്ല. അത്തരമൊരു ഘട്ടമുണ്ടായാല് അപ്പോള് തീരുമാനം എടുക്കുമെന്നും കോടിയേരി ബാലകൃഷ്ണന് വ്യക്തമാക്കി.
ലോക്സഭാ തെരഞ്ഞെടുപ്പില് കേരള കോണ്ഗ്രസിന് രണ്ട് സീറ്റ് വേണമെന്നും, ഇത്തവണ താന് മല്സരിക്കുമെന്നുമാണ് പി ജെ ജോസഫ് ആവര്ത്തിച്ചത്. കോട്ടയത്തിന് പുറമേ, ഇടുക്കിയോ ചാലക്കുടിയോ നല്കണം. മത്സരിക്കാന് ആഗ്രഹമുണ്ട്. പാര്ട്ടി തീരുമാനിച്ചാല് എന്തായാലും മത്സരിക്കും. എവിടെ മത്സരിച്ചാലും കുഴപ്പമില്ല. മൂന്ന് സീറ്റിലും തനിക്ക് വിജയസാധ്യതയുണ്ടെന്നും പി ജെ ജോസഫ് പറഞ്ഞു.
യുഡിഎഫിലെ സീറ്റ് വിഭജനത്തില് മുസ്ലീം ലീഗുമായുള്ള ചര്ച്ച കഴിഞ്ഞാല് കേരള കോണ്ഗ്രസിന്റെ ആവശ്യത്തിലും തീരുമാനമുണ്ടാകും. 1984-ല് മുസ്ലീം ലീഗിന് രണ്ട് സീറ്റുണ്ടായിരുന്നപ്പോള് കേരള കോണ്ഗ്രസ് മൂന്ന് സീറ്റുകളില് മത്സരിച്ചിരുന്നു. അതിനാല് ലീഗിന് കുഴപ്പമുണ്ടാകില്ലെന്നും പി ജെ ജോസഫ് ചൂണ്ടിക്കാട്ടി.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates