Kerala

ജോസ് കെ മാണിയുടെ ഭാര്യയ്‌ക്കെതിരായ ഷോണ്‍ ജോര്‍ജ്ജിന്റെ പരാതി അന്വേഷിക്കാനാകില്ല: ഡിജിപി

നിഷാ ജോസിനെതിരായ ഷോണ്‍ ജോര്‍ജ്ജിന്റെ പരാതി അന്വേഷിക്കാനാകില്ലെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ.  ഷോണ്‍ പരാതിയില്‍ ഉന്നയിച്ച വകുപ്പുകള്‍ പ്രകാരം അന്വേഷിക്കാനാകില്ല

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം:  നിഷാ ജോസിനെതിരായ ഷോണ്‍ ജോര്‍ജ്ജിന്റെ പരാതി അന്വേഷിക്കാനാകില്ലെന്ന് ഡിജിപി ലോക്‌നാഥ് ബഹ്‌റ.  ഷോണ്‍ പരാതിയില്‍ ഉന്നയിച്ച വകുപ്പുകള്‍ പ്രകാരം അന്വേഷിക്കാനാകില്ലെന്നു ഡിജിപി പറഞ്ഞു. ഇന്ന് ഉച്ചയോടെയാണ് ഷോണ്‍ ജോര്‍ജ്ജ് ജോസ് കെ മാണിയുടെ ഭാര്യ നിഷാ ജോസിനെതിരെ പരാതി നല്‍കിയത്. ഡിജിപിക്കും കോട്ടയം എസ്പിക്കുമാണ് പരാതി നല്കിയത്. 

ആരാണ് കടന്നു പിടിക്കാന്‍ ശ്രമിച്ചതെന്ന വെളിപ്പെടുത്തണമെന്നും അത് താനാണോ എന്ന് തുറന്നു പറയണമെന്നുമാണ് ഷോണ്‍ നല്‍കിയ പരാതിയില്‍ ആവശ്യപ്പെടുന്നത്.എന്നാല്‍ താന്‍ ട്രെയിന്‍ യാത്ര നടത്തിയത് കോഴിക്കോട്ട് നിന്ന് കോട്ടയത്തേക്കാണെന്നും. അന്നു മൂന്ന് സിപിഎം പ്രവര്‍ത്തകര്‍ തങ്ങള്‍ക്കൊപ്പമുണ്ടായിരുന്നുവെന്നും ഷോണ്‍ പറഞ്ഞു. ഇപ്പോള്‍ തന്നെ അപമാനിക്കാന്‍ നടക്കുന്ന ശ്രമത്തിനെതിരെ കോടതിയില്‍ പരാതി നല്‍കുമെന്നും അദേഹം അറിയിച്ചു.

നിഷ ജോസ് എഴുതിയ ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരമായ 'ദി അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്' എന്ന പുസ്തകത്തിലാണ് പീഡനശ്രമത്തെപ്പറ്റി വെളിപ്പെടുത്തിയിരിക്കുന്നത്. പ്രമുഖ രാഷ്ട്രീയനേതാവിന്റെ മകന്‍ ട്രെയിന്‍ യാത്രയില്‍ തന്നെ അപമാനിമാക്കാന്‍ ശ്രമിച്ചുവെന്നാണ് നിഷ തന്റെ ജീവിതാനുഭവക്കുറിപ്പുകളുടെ സമാഹാരത്തില്‍ പറഞ്ഞിരിക്കുന്നത്. തിരുവനന്തപുരത്തുനിന്നു കോട്ടയത്തേക്കുള്ള ട്രെയിന്‍ യാത്രയ്ക്കിടെ തനിക്കു നേരെ പീഡനശ്രമമുണ്ടായെന്നാണു നിഷ വിവരിച്ചത്.

എന്നാല്‍ സംഭവത്തിന് പിന്നില്‍ ആരെന്ന ചോദ്യമുയര്‍ന്നപ്പോള്‍ തന്നെ അപമാനിച്ച രാഷ്ട്രീയ നേതാവിന്റെ മകന്റെ പേര് വെളിപ്പെടുത്തില്ലെന്ന് നിഷ ജോസ് പറഞ്ഞിരുന്നു. വിവാദത്തിനില്ല, പക്ഷെ ഇത്തരക്കാര്‍ സമൂഹത്തിലുണ്ടെന്ന് എല്ലാവരും അറിയണമെന്നും നിഷ വ്യക്തമാക്കിയിരുന്നു. ഇതേസമയം ഷോണ്‍ ജോര്‍ജിന്‍രെ ഭാര്യ നിഷക്കെതിരെ വിമര്‍ശനവുമായി രംഗത്തു വന്നിരുന്നു. പുസ്തകം വിറ്റു പോകാന്‍ ആരെങ്കിലും പീഡിപ്പിച്ചു എന്ന് പറയണോയെന്ന് പാര്‍വ്വതി പരിഹസിച്ചു. അങ്ങനെയാണെങ്കില്‍ ഷാരൂഖ് ഖാന്‍ ഞോണ്ടിയെന്നോ, ടോം ക്രൂയിസ് കയറി പിടിച്ചു എന്നോ പറയാമെന്ന് പാര്‍വ്വതി തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പരിഹസിച്ചിരുന്നു

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് 79.70 ശതമാനം പോളിങ്; ഇന്ന് വരെയുള്ള സര്‍വീസ് വോട്ടുകള്‍ പരിഗണിക്കുമെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍

രാജസ്ഥാൻ റോയൽസിന് '15,660.23' കോടി രൂപ! റെക്കോർഡ‍് തുകയ്ക്ക് സ്വന്തമാക്കി മിത്തൽ കുടുംബം, അദാർ പൂനവാല കൺസോർഷ്യം

'ആ ഒരു വര്‍ഷക്കാലം എന്നും മദ്യപിച്ചു, രാവിലെ ഉണരുമ്പോള്‍ ദേഹത്തിന് മദ്യത്തിന്റെ മണം'; വെളിപ്പെടുത്തി ജാന്‍വി കപൂര്‍

'അമിതമായ സമ്മർദ്ദം, എന്നെക്കൊണ്ട് അത് പറ്റില്ലെന്ന് മനസിലായി'; 'തലൈവർ 173' യിൽ നിന്ന് പിന്മാറിയതിനെക്കുറിച്ച് സുന്ദർ സി

കിഡ്നി സ്റ്റോൺ; വെള്ളം കുടിക്കുന്നതിലുമുണ്ട് രീതി, റെഡ് മീറ്റ് പരമാവധി ഒഴിവാക്കാം

SCROLL FOR NEXT