Kerala

ജ്യൂസടിക്കുന്ന യന്ത്രത്തില്‍ കൈ കുടുങ്ങി, വേദനയില്‍ പുളഞ്ഞ് മണിക്കൂറുകള്‍, യുവതിയെ രക്ഷിച്ചത് ഫയര്‍ഫോഴ്‌സ്

കോട്ടയം മണര്‍കാട് ഐരാറ്റുനടയില്‍ വഴിയോര ജ്യൂസ് വില്‍പ്പനക്കാരിയായ ഗീതയുടെ കയ്യാണ് യന്ത്രത്തില്‍ കുടുങ്ങിയത്. കരിമ്പിനൊപ്പം അറിയാതെ കൈ വിരലുകള്‍ കൂടി യന്ത്രത്തില്‍ കുടുങ്ങിപ്പോവുകയായിരുന്നു. 

Author : സമകാലിക മലയാളം ഡെസ്ക്

 കോട്ടയം: കരിമ്പിന്‍ ജ്യൂസടിക്കുന്ന യന്ത്രത്തില്‍ യുവതിയുടെ കൈ വിരലുകള്‍ കുടുങ്ങി. കോട്ടയം മണര്‍കാട് ഐരാറ്റുനടയില്‍ വഴിയോര ജ്യൂസ് വില്‍പ്പനക്കാരിയായ ഗീതയുടെ കയ്യാണ് യന്ത്രത്തില്‍ കുടുങ്ങിയത്. കരിമ്പിനൊപ്പം അറിയാതെ കൈ വിരലുകള്‍ കൂടി യന്ത്രത്തില്‍ കുടുങ്ങിപ്പോവുകയായിരുന്നു. 

വേദനയില്‍ നിലവിളിച്ച  ഗീത യന്ത്രം ഓഫ് ചെയ്‌തെങ്കിലും കൈ പുറത്തെടുക്കാനായില്ല. സംഭവം കണ്ട് നാട്ടുകാര്‍ ഓടിക്കൂടിയെങ്കിലും യന്ത്രത്തിനുള്ളില്‍ വിരലുകള്‍ ചതഞ്ഞിരുന്നത് മാറ്റാന്‍ കഴിയുന്ന അവസ്ഥയില്‍ അല്ലായിരുന്നു. ഗീതയുടെ നിലവിളിയും കണ്ടു നിന്നവരുടെ വിഷമവും അവസാനിച്ചത് ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ യന്ത്രത്തിന്റെ മുകള്‍ ഭാഗം അഴിച്ചെടുത്തതോടെയാണ്.

 കോട്ടയം മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ച ഇവര്‍ക്ക് അടിയന്തരമായി ശസ്ത്രക്രിയ നടത്തി. വിരലുകളിലെ ഞരമ്പുകള്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ടെന്ന് ആശുപത്രിയധികൃതര്‍ അറിയിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

ആന്ധ്രയില്‍ പുതിയ എയര്‍പോര്‍ട്ട്; 5,000 കോടി ചെലവിട്ട ഭോഗപുരം വിമാനത്താവളം പ്രധാനമന്ത്രി നാടിന് സമര്‍പ്പിച്ചു

പന്തിന്റെ പരിശീലനം ധോനിക്കൊപ്പം!