Kerala

ടയറ് പഞ്ചറായിട്ടുണ്ട്.., ഒന്ന് സൈഡാക്കട്ടെ..

എയര്‍ ഇന്ത്യയുടെ കോഴിക്കോട് ദുബായ് വിമാനത്തിന്റെ ടയറുകളാണ് പൊട്ടിയതിനെത്തുടര്‍ന്ന് വിമാനം തിരിച്ചു വിളിച്ചു 

Author : സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ബസിന്റേം കാറിന്റേം മാത്രമല്ല.. വിമാനത്തിന്റെ ടയറും പഞ്ചറാവും. കരിപ്പൂര്‍ വിമാനത്താവളത്തിലാണ് സംഭവം. വിമാനത്താവളത്തിലെ റണ്‍വേയില്‍ നിന്ന് പറന്ന് ഉയരുന്നതിനിടെ ടയറുകള്‍ പൊട്ടുകയായിരുന്നു. 

എയര്‍ ഇന്ത്യയുടെ കോഴിക്കോട് ദുബായ് വിമാനത്തിന്റെ ടയറുകളാണ് പൊട്ടിയത്. ഇത് ശ്രദ്ധയില്‍പ്പെട്ട ഉടനെ പറന്നുയര്‍ന്ന വിമാനം തിരിച്ച് വിളിക്കുകയായിരുന്നു. യാത്രക്കാരെ സുരക്ഷിമായി വിമാനത്തില്‍ നിന്നും ഇറക്കി. വേറെ അപകടമൊന്നും ഉണ്ടായില്ലെങ്കിലും ഇതേതുടര്‍ന്ന് മറ്റു വിമാന സര്‍വീസുകളും വൈകുകയാണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'ദൈവവും സാത്തനും തമ്മിലുള്ള ചൂതു കളിയാണ് നമ്മുടെയൊക്കെ ജീവിതം'; 24 മണിക്കൂറിൽ 5 മില്യൺ കാഴ്ചക്കാരുമായി 'ഐ ആം ഗെയിം' ട്രെയ്‌ലർ

'അധിക്ഷേപം ഒന്നിനും പരിഹാരമല്ല'; യുവാക്കള്‍ക്ക് മാപ്പ് നല്‍കി പ്രധാനമന്ത്രി

'പട്ടി കടിക്കുന്നത് നോക്കുകയല്ല പഞ്ചായത്തിന്റെ പണി'; 19 വര്‍ഷത്തെ നിയമപോരാട്ടം; 70കാരന് പലിശ സഹിതം 30,000 നഷ്ടപരിഹാരം

മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ജാഗ്രത