കോഴിക്കോട്: ടിക്കറ്റ് നിരക്കിനൊപ്പം രണ്ടു രൂപ അധികം വാങ്ങിയ ബസിന് പിഴയിട്ട് ആർടിഒ. 250 രൂപയാണ് പിഴയായി ഈടാക്കിയത്. കോഴിക്കോട് -വടകര റൂട്ടിൽ സർവിസ് നടത്തുന്ന കെഎൽ -10 എആർ -9620 നമ്പർ ബസിനാണ് ആർടിഒ പിഴയിട്ടത്.
അഴിമതി വിരുദ്ധ ജനകീയ കേന്ദ്രം പ്രസിഡൻറും എരഞ്ഞിക്കൽ സ്വദേശിയുമായ ബി കിരൺ ബാബു ആണ് പരാതിയുമായി ആർടിഒയെ സമീപിച്ചത്. ജൂലൈ ആറിന് കിരൺ ബാബു എരഞ്ഞിക്കലിൽ നിന്ന് പൂക്കാടേക്ക് യാത്രചെയ്തപ്പോൾ 15 രൂപയുടെ ടിക്കറ്റിനൊപ്പം ബസിലെ കണ്ടക്ടർ രണ്ടു രൂപ കൂട്ടി വാങ്ങി. ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ ബസുകാരെല്ലാം സ്വമേധയാ ചാർജ് കൂട്ടിയെന്നായിരുന്നു കണ്ടക്ടറുടെ മറുപടി.
മാത്രമല്ല ടിക്കറ്റിൽ വിവരങ്ങൾ രേഖപ്പെടുത്തിയതും തെറ്റായിട്ടായിരുന്നു. ഇതോടെ ടിക്കറ്റ് സഹിതം ആർടിഒക്ക് ഇദ്ദേഹം പരാതി നൽകി.സെപ്റ്റംബർ 14ന് ബസ് ഉടമയെയും കണ്ടക്ടറയെും നേരിട്ടു വിളിപ്പിച്ച് ആർടിഒ വിശദീകരണം തേടി. പിന്നാലെ മോട്ടോർ വെഹിക്കിൾ ആക്ട് സെക്ഷൻ -177 പ്രകാരം 250 രൂപ പിഴയീടാക്കി പരാതി തീർപ്പാക്കുകയായിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates