Kerala

ടിക്കറ്റ് നിരക്കുകള്‍ കുറച്ച് എയര്‍ ഇന്ത്യ; യാത്രാ തിയതി മാറ്റുന്നതും റദ്ദാക്കുന്നതും സൗജന്യമാക്കി

യാത്രകള്‍ റദ്ദാക്കുന്നവര്‍ക്ക് മുഴുവന്‍ തുകയും റീഫണ്ട് നല്‍കും. ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് വരാനിരിക്കുന്നവര്‍ക്കും ഈ ഇളവുകള്‍ ലഭിക്കും

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്തെ മഴക്കെടുതി കണക്കിലെടുത്ത്  കേരളത്തിലേക്കുള്ള സര്‍വ്വീസുകളില്‍ എയര്‍ ഇന്ത്യ ഇളവുകള്‍ പ്രഖ്യാപിച്ചു. ഈ മാസം 26 വരെ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് എക്‌സ്പ്രസ് ടിക്കറ്റുകള്‍ റദ്ദാക്കുകയോ, യാത്രാ തിയതികളില്‍ മാറ്റം വരുത്തുകയോ സൗജന്യമായി ചെയ്യാമെന്ന് എയര്‍ ഇന്ത്യ വ്യക്തമാക്കി. 


തിരുവനന്തപുരം, കൊച്ചി , കോഴിക്കോട് വിമാനത്താവളങ്ങളില്‍ നിന്ന് പുറപ്പെടാനിരുന്നവര്‍ക്കും എത്തിച്ചേരാനുള്ളവര്‍ക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താന്‍ കഴിയും. 

യാത്രകള്‍ റദ്ദാക്കുന്നവര്‍ക്ക് മുഴുവന്‍ തുകയും റീഫണ്ട് നല്‍കും. ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്ക് വരാനിരിക്കുന്നവര്‍ക്കും ഈ ഇളവുകള്‍ ലഭിക്കും. കൊച്ചിയില്‍ നിന്ന് മാത്രം 92 സര്‍വീസുകള്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ് ദുബൈയിലേക്ക് നടത്തുന്നുണ്ട്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി