പ്രതീകാത്മക ചിത്രം 
Kerala

ടിവി നന്നാക്കാനെന്ന് പറഞ്ഞ് വീട്ടില്‍ എത്തി, യുവാവ് മാല പൊട്ടിച്ചു കടന്നു

ടിവി നന്നാക്കാനെന്ന വ്യാജേന വീടിനുള്ളില്‍ കടന്ന യുവാവ് വീട്ടമ്മയുടെ സ്വര്‍ണ മാല പൊട്ടിച്ചെടുത്തു കടന്നു

Author : സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: ടിവി നന്നാക്കാനെന്ന വ്യാജേന വീടിനുള്ളില്‍ കടന്ന യുവാവ് വീട്ടമ്മയുടെ സ്വര്‍ണ മാല പൊട്ടിച്ചെടുത്തു കടന്നു. തടയാനുള്ള ശ്രമത്തില്‍, 4 പവന്‍ തൂക്കമുള്ള മാലയുടെ പകുതി തിരികെ കിട്ടി. പന്തളം മെഡിക്കല്‍ മിഷന്‍ ജംക്ഷനു സമീപം ലക്ഷ്മി ഭവനില്‍ പൊന്നമ്മയുടെ (87) മാലയാണ് മോഷ്ടാവ് അപഹരിച്ചത്.

ഇന്നലെ രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന മകള്‍ രാജമ്മ, ചികിത്സ സംബന്ധമായി കോട്ടയം മെഡിക്കല്‍ കോളജിലേക്ക് പോയിരുന്നു.കോളിങ് ബെല്‍ കേട്ടാണ് പൊന്നമ്മ കതക് തുറന്നത്. ഒന്നും മിണ്ടാതെ അകത്തേക്ക് കടന്ന യുവാവ് ടിവിയിലും അത് ഘടിപ്പിച്ചിരുന്ന പ്ലഗിലും പരിശോധിക്കുന്നതുപോലെ ഭാവിച്ചു. ടിവി നന്നാക്കാന്‍ നേരത്തെ ആളിനെ അന്വേഷിച്ചിരുന്നതിനാല്‍, അതിനെത്തിയതാവുമെന്നു കരുതി. ഇതിനിടെ യുവാവ് പെട്ടെന്ന് തിരിഞ്ഞ് പൊന്നമ്മയെ തള്ളി വീഴ്ത്തുകയും മാല പൊട്ടിക്കുകയുമായിരുന്നു.

ഉടന്‍ തന്നെ വീടിനു പുറത്തിറങ്ങിയ അവര്‍ അയല്‍വാസികളെ വിളിച്ചു വരുത്തിയെങ്കിലും യുവാവ് ഇരുചക്രവാഹനത്തില്‍ രക്ഷപ്പെട്ടു. യുവാവ് മുഖാവരണം ധരിച്ചിരുന്നതിനാല്‍ മുഖം വ്യക്തമായില്ലെന്ന് പൊന്നമ്മ പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വൈദ്യുതി പ്രതിസന്ധിയിൽ കേരളത്തിന് ആശ്വാസം: ഹിമാചൽ പ്രദേശ് 250 മെഗാവാട്ട് നൽകും; കെ സി വേണുഗോപാലിന്റെ ഇടപെടൽ നിർണ്ണായകമായി

സഞ്ജു തുടരും... ടോസ് ഇന്ത്യക്ക്, ആദ്യം ബൗളിങ്

'ടൂറിസം മേഖലയില്‍ വേണ്ടത് പ്രൊഫഷണല്‍ സമീപനം, പ്രാദേശിക സമൂഹങ്ങള്‍ക്ക് കൂടി നേട്ടമുണ്ടാകണം'

3 ഐപിഎൽ ക്യാപ്റ്റൻമാർ ഇന്ത്യൻ ഏകദിന ടീമിലേക്ക്!

ഓവർ ടേക്ക് ചെയ്തതിനെ തുടർന്നുണ്ടായ തർക്കം: നെടുങ്കണ്ടത്ത് ബസ് ജീവനക്കാരെ വളഞ്ഞിട്ട് മർദ്ദിച്ച സിപിഎം പ്രവർത്തകർ അറസ്റ്റിൽ