Kerala

ട്രംപ്-മോദി-പിണറായി ഒരേ തൂവല്‍ പക്ഷികള്‍: വിഎം സുധീരന്‍

കടക്ക് പുറത്ത് എന്ന് മാധ്യമപ്രവര്‍ത്തകരോട് ആക്രോശിച്ച പിണറായി വിജയന്‍ തന്റെ ഫാസിസ്റ്റ് മുഖമാണ് പ്രകടമാക്കിയതെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍.

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കടക്ക് പുറത്ത് എന്ന് മാധ്യമപ്രവര്‍ത്തകരോട് ആക്രോശിച്ച പിണറായി വിജയന്‍ തന്റെ ഫാസിസ്റ്റ് മുഖമാണ് പ്രകടമാക്കിയതെന്ന് കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. മാധ്യമങ്ങളെ വര്‍ജ്ജിക്കുന്ന പ്രധാനമന്ത്രി മോഡിയുടേയും അമേരിക്കന്‍ പ്രസിഡന്റ് ട്രംപിന്റേയും അതേ പാതയിലാണ് പിണറായിയെന്നും അദ്ദേഹം പറഞ്ഞു.

ഇന്നേവരെ കേരളത്തില്‍ ഒരു ജനാധിപത്യ ഭരണാധികാരിയുടെ ഭാഗത്തു നിന്നും ഇത്തരത്തിലുള്ള ഗുണ്ടായിസം ഉണ്ടായിട്ടില്ല. എന്തുകൊണ്ടാണ് പിണറായിക്ക് മാധ്യമങ്ങള്‍ അലര്‍ജിയാകുന്നതെന്നും സുധീരന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

വിഎം സുധീരന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം

'കടക്ക് പുറത്ത്' എന്ന് മാധ്യമ പ്രവർത്തകരോട് ആക്രോശിച്ച മുഖ്യമന്ത്രി പിണറായി വിജയൻ തന്റെ ഫാസിസ്റ്റ് മുഖമാണ് പ്രകടമാക്കിയത്. ഇന്നേവരെ കേരളത്തിൽ ഒരു ജനാധിപത്യ ഭരണാധികാരിയുടെ ഭാഗത്തു നിന്നും ഇത്തരത്തിലുള്ള 'ഗുണ്ടായിസം' ഉണ്ടായിട്ടില്ല. എന്തുകൊണ്ടാണ് പിണറായിക്ക് മാധ്യമങ്ങൾ അലർജിയാകുന്നത്? 
അധികാരത്തിൽ വരുന്നതിനു മുമ്പ് വിവരാവകാശ നിയമത്തെ കുറിച്ച് വാചാലനായ അദ്ദേഹം മുഖ്യമന്ത്രി എന്ന നിലയിൽ വിവരാവകാശ നിയമത്തിന്റെ അന്തസത്തയെ അട്ടിമറിക്കാൻ ശ്രമിച്ചു. മന്ത്രിസഭാ യോഗത്തിനു ശേഷം മുഖ്യമന്ത്രി മാധ്യമപ്രവർത്തകരെ കാണുന്ന മുൻ മുഖ്യമന്ത്രിമാരുടെ പതിവ് രീതിയിൽ മാറ്റം വരുത്തി.

ജനാധിപത്യ ശക്തിസ്തംഭമായ മാധ്യമങ്ങളുടെ സ്വതന്ത്രമായ പ്രവർത്തനത്തിനു തടസം നിൽക്കുന്ന മുഖ്യമന്ത്രിയുടെ നടപടി അപലപനീയമാണ്, പ്രതിഷേധാർഹമാണ്. ഇതിനെതിരെ ജനാധിപത്യ വിശ്വാസികളായ എല്ലാവരുടേയും ശക്തമായ പ്രതികരണങ്ങൾ ഉയരേണ്ടിയിരിക്കുന്നു.

മാധ്യമങ്ങളെ വർജ്ജിക്കുന്ന പ്രധാനമന്ത്രി മോഡിയുടേയും അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റേയും അതേ പാതയിലാണ് പിണറായി. ട്രംപ്-മോഡി-പിണറായി ഒരേ തൂവൽ പക്ഷികളാണ്.

ഇത് കേരളമാണ്. ഏകാധിപത്യ ഫാസിസ്റ്റ് ഭരണാധികാരികളെ നിലയ്ക്ക് നിർത്തിയ മണ്ണാണിത്. പിണറായി ഇത് ഓർക്കുന്നത് നന്ന്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രിസഭയിലും എല്‍ഡിഎഫിലും ശരിയായ ചര്‍ച്ച നടന്നില്ല; പിഎം ശ്രീയില്‍ വീഴ്ച സമ്മതിച്ച് സിപിഎം

90 റണ്‍സടിച്ച് ജയിപ്പിച്ച്, റെഡ് ബോള്‍ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തി പന്ത്; ദക്ഷിണാഫ്രിക്ക എ ടീമിനെ തകര്‍ത്തു

എൻട്രി ഹോം ഫോർ ഗേൾസ്; മാനേജർ തസ്തികയിൽ നിയമനം നടത്തുന്നു

മുസ്ലീംലീഗ് കടലാസില്‍ പൊതിഞ്ഞ പൊട്ടാസ്യം സയനൈഡ്, ഗണേഷ് കുമാര്‍ തറ മന്ത്രി: വെള്ളാപ്പള്ളി

'ജനങ്ങളുടെ അവകാശങ്ങള്‍ക്കുമേലുള്ള നിയന്ത്രണം'; എസ്‌ഐആറിനെതിരെ തമിഴ്‌നാട് സുപ്രീംകോടതിയിലേയ്ക്ക്

SCROLL FOR NEXT