Kerala

ട്രാക്കില്‍ മണ്ണിടിഞ്ഞു വീണു; കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

ട്രാക്കില്‍ മണ്ണിടിഞ്ഞു വീണു; കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

കോട്ടയം: കനത്ത മഴയെത്തുടര്‍ന്ന് കോട്ടയത്ത് റെയില്‍വേ ട്രാക്കില്‍ മണ്ണിടിഞ്ഞുവീണു. മുട്ടമ്പലത്താണ് ട്രാക്കിലേക്കു മണ്ണുവീണത്.

ട്രാക്കില്‍ മണ്ണു വീണതിനെത്തുടര്‍ന്ന് കോട്ടയം വഴിയുള്ള ട്രെയിന്‍ ഗതാഗതം തടസപ്പെട്ടു. തിരുവനന്തപുരം-എറണാകുളം സ്‌പെഷല്‍ ട്രെയിന്‍ ചങ്ങനാശ്ശേരി വരെയാക്കി സര്‍വീസ് ചുരുക്കി.

കോട്ടയം ചുങ്കത്ത് മരം വീണ് റോഡ് ഗതാഗതം തടസപ്പെട്ടു. മീനച്ചിലാറിന്റെ തീരത്ത് പലയിടത്തും കരയിടിച്ചില്‍ ഉണ്ടായിട്ടുണ്ട്.

ഇന്നലെ രാത്രി തുടങ്ങിയ മഴ തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും തുടരുകയാണ്. കനത്ത മഴയെത്തുടര്‍ന്ന് കൊച്ചിയില്‍ പലയിടത്തും വെള്ളം കയറി. പള്ളുരുത്തി, തോപ്പുംപടി, പനമ്പിള്ളി നഗര്‍, സൗത്ത് കടവന്ത്ര, എംജി റോഡ്, തൃപ്പൂണിത്തുറ പേട്ട തുടങ്ങിയ സ്ഥലങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമായി.

കനത്ത മഴ 48 മണിക്കൂര്‍ കൂടി തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം, തൃശൂര്‍, ആലപ്പുഴ, കോട്ടയം ജില്ലകളിലും അതിശക്തമായ മഴയാണ്. കോട്ടയത്ത് പടിഞ്ഞാറന്‍ മേഖലയിലും മലയോര മേഖലയിലും മഴ ശക്തിപ്രാപിച്ചതോടെ ആറുകളില്‍ ജലനിരപ്പ് കുതിച്ചുയര്‍ന്നു. പടിഞ്ഞാറന്‍ മേഖലയിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളക്കെട്ട് ഭീഷണിയിലാണ്.

സംസ്ഥാനത്ത് ശനിയാഴ്ച വരെ അതിശക്തമായ മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഒറഞ്ച് അലര്‍ട്ട്.  ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പുറപ്പെടുവിച്ചിട്ടുണ്ട്. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ നാളെയും കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT