Kerala

ട്രാക്ക് നവീകരണം; നാളെ നാല് പാസഞ്ചര്‍ ട്രെയ്‌നുകള്‍ ഓടില്ല

പത്തോളം ട്രെയ്‌നുകള്‍ ഇടപ്പള്ളിയില്‍ 15 മിനിറ്റ് പിടിച്ചിടും

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി; ഇടപ്പള്ളി റെയില്‍ പാതയില്‍ പാളങ്ങളുടെ നവീകരണവും അറ്റകുറ്റപ്പണികളും നടക്കുന്നതിനാല്‍ നാളത്തെ നാല് പാസഞ്ചര്‍ ട്രെയ്‌നുകള്‍ റദ്ദാക്കി. 56370 എറണാകുളം- ഗുരുവായൂര്‍, 56375 ഗുരുവായൂര്‍- എറണാകുളം പാസഞ്ചര്‍, 56373 ഗുരുവായൂര്‍- തൃശൂര്‍, 56374 തൃശൂര്‍- ഗുരുവായൂര്‍ എന്നീ ട്രെയ്‌നുകളാണ് റദ്ദാക്കിയത്. 

കൂടാതെ ചെന്നൈ- തിരുവനന്തപുരം സൂപ്പര്‍ എക്‌സ്പ്രസ്, മാവേലി, മലബാര്‍ എക്‌സ്പ്രസ്, ഗുരുവായൂര്‍- തിരുവനന്തപുരം ഇന്റര്‍സിറ്റി, കാരയ്ക്കല്‍ എക്‌സ്പ്രസ് തുടങ്ങിയ പത്തോളം ട്രെയ്‌നുകള്‍ ഇടപ്പള്ളിയില്‍ 15 മിനിറ്റ് പിടിച്ചിടും. തിരുവനന്തപുരം- മധുര എക്‌സ്പ്രസ് തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് ഒരു മണിക്കൂര്‍ വൈകിയേ പുറപ്പെടൂ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒക്ടോബര്‍ മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്‍ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്‌ക്രീന്‍, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന്‍ ലാലേട്ടനും; റെക്കോര്‍ഡ് റിലീസായി ജയിലര്‍ 2 നാളെ